Updated on: 4 December, 2020 11:18 PM IST

കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും ആയുര്‍വേദം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി. ജനങ്ങളെ രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തില്‍ ഏഴു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ സമീപനമാണ് സ്വീകരിക്കുക.60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ രോഗപ്രതിരോധത്തിന് 'സുഖായുഷ്യം' എന്ന പരിപാടി നടപ്പാക്കും.

എല്ലാവർക്കുമായുള്ള ലഘു വ്യായാമത്തിന് മാധ്യമങ്ങളുടെ സഹായത്തോടെ 'സ്വാസ്ഥ്യം'പദ്ധതി നടപ്പാക്കും. കോവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പിനായി ആയുർവേദ ഡിസ്പെൻസറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ച് 'ആയുർരക്ഷാ ക്ലിനിക്കു'കൾ ആരംഭിക്കും. രോഗമുക്തരായവരെ പൂർണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ ചികിത്സ നൽകും. സംസ്ഥാനത്തെ സർക്കാർ ആയുർവേദ ചികിത്സാ സംവിധാനങ്ങളെ ബന്ധിപ്പിച്ച് 'നിരാമയ' എന്ന ഓൺലൈൻ പോർട്ടൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Ayurveda can be used as a preventive measure against Covid
Published on: 10 April 2020, 12:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now