Updated on: 19 February, 2021 6:00 PM IST
സർക്കാര്‍ അംഗീകരിച്ച പിന്നാക്ക സമുദായങ്ങളിലെതിലെങ്കിലും (ഒ.ബി.സി) ഉൾപ്പെട്ട ആളായിരിക്കണം

വനിതകളുടെ സമഗ്ര ശാക്തീകരണം’ എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ 1998 മുതല്‍ പ്രവർത്തിയ്ക്കുന്ന സ്ഥാപനമാണ്‌ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്‍.

വനിതകളെ സ്വാശ്രയത്തിന്റെ പടവുകളിലൂടെ അർഹമായ സാമൂഹിക പദവിയിലേയ്ക്കു യർത്തുന്നതു വഴി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്‍ ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നത്.

സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെ (NMDFC,NBCFDC, NSCFDC) വായ്പാ ധന സഹായവും, കേരള സർക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ച് മിതമായ പലിശ നിരക്കില്‍ വിവിധ വായ്പാ പദ്ധതികള്‍ ഈ കോർപ്പറേഷന്‍ നടപ്പിലാക്കി വരുന്നു.

വായ്പ പദ്ധതികൾ
1. സ്വയം തൊഴില്‍ വായ്പാ പദ്ധതി
2. വിദ്യാഭ്യാസ വായ്പാ പദ്ധതി
3. ലഘു വായ്പാ പദ്ധതി

യോഗ്യതാ മാനദണ്ഡം

1.സർക്കാര്‍ അംഗീകരിച്ച പിന്നാക്ക സമുദായങ്ങളിലെതിലെങ്കിലും (ഒ.ബി.സി) ഉൾപ്പെട്ട ആളായിരിക്കണം
2.വാർഷിക വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ 98,000/- രൂപയും, നഗരങ്ങളില്‍ 1,20,000/- രൂപയും വരെയാണ്.
3.പ്രായ പരിധി സ്വയം തൊഴില്‍ വായ്പകൾക്ക് 18 നും 55 നും മദ്ധ്യേയും, വിദ്യാഭ്യാസ വായ്പകൾക്ക് 18 നും 32 നും മദ്ധ്യേയും ആയിരിക്കണം


1. സ്വയം തൊഴില്‍ വായ്പാ പദ്ധതി

പരമാവധി വായ്പാ തുക : 10 ലക്ഷം രൂപ വരെ
പലിശ നിരക്ക് : 5 ലക്ഷം രൂപ വരെ 6% (വാർഷിക പലിശ)
5 മുതല്‍ 10 ലക്ഷം രൂപ വരെ 8%(വാർഷിക പലിശ)
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
പിഴ പലിശ : 6%
ജാമ്യം : വസ്തു ജാമ്യം/ ആള്‍ ജാമ്യം

2. വിദ്യാഭ്യാസ വായ്പാ പദ്ധതി

a. ഇന്ത്യയില്‍ പഠിക്കുന്നതിന്

പരമാവധി വായ്പാ തുക : 10 ലക്ഷം രൂപവരെ.( 2.5 ലക്ഷം പ്രതിവർഷം)
പലിശ നിരക്ക് : 3.5% വാർഷിക പലിശ
പിഴപലിശ : 6% വാർഷിക പലിശ
തിരിച്ചടവ് കാലാവധി :
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം

b. വിദേശത്തു പഠിക്കുന്നതിന്

പരമാവധി വായ്പാ തുക : 20 ലക്ഷം രൂപവരെ.( 4 ലക്ഷം പ്രതിവർഷം)
പലിശ നിരക്ക് : 3.5% വാർഷിക പലിശ
പിഴപലിശ : 6% വാർഷിക പലിശ
തിരിച്ചടവ് കാലാവധി :
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം

3. ലഘു വായ്പാ പദ്ധതി

പരമാവധി വായ്പാ തുക : 10,00,000/- രൂപ വരെ
പരമാവധി അംഗ പരിധി : 20 അംഗങ്ങള്‍
ഓരോ അംഗങ്ങള്‍ക്കും ലഭിക്കുന്ന
പരമാവധി വായ്പാ തുക : 50,000/- രൂപ വരെ
പലിശ നിരക്ക് : 4%
പിഴപലിശ നിരക്ക് : 6%
തിരിച്ചടവ് കാലാവധി : 48 മാസ ഗഡുക്കള്‍

അപേക്ഷാ ഫാറം

അപേക്ഷാ ഫാറം കോർപ്പറേഷന്റെ മേഖലാ/ജില്ലാ ഓഫീസുകളില്‍ നിന്നും, www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷാ ഫാറത്തോടൊപ്പം ചുവടെ പറയുന്ന രേഖകളുടെ പകർപ്പുകള്‍ സമർപ്പിക്കേണ്ടതാണ്

  • ജാതി, വയസ്സ് ഇവ തെളിയിക്കുന്ന രേഖകള്‍( SSLC/സ്കൂള്‍ സര്ട്ടിഇഫിക്കറ്റിന്റെ പകർപ്പ്/ വില്ലേജ് / താലൂക്ക് ഓഫീസില്‍ നിന്നുള്ള ജാതി സർട്ടിഫിക്കറ്റും, വയസ്സ് തെളിയിക്കുന്നതിന് ഗവണമെന്റ് മെഡിക്കല്‍ ഒഫീസറുടെ സാക്ഷ്യ പത്രവും)ഇലക്ഷന്‍ തിരിച്ചറിയല്‍ കാർഡ്
  • ആധാര്‍ കാർഡ്
  • ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്
  • അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സർട്ടിയഫിക്കറ്റ്
  • ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെ സംബന്ധിച്ച് അപേക്ഷക സ്വയം തയ്യാറാക്കിയ പ്രോജക്റ്റ് റിപ്പോർട്ടും 5/- രൂപ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്വി‍ലാസം എഴുതിയ കവറും, അപേക്ഷയോ ടൊപ്പം സമർപ്പിക്കണം.

വിശദ വിവരങ്ങൾക്കാകയി മേഖലാ ഓഫീസുകളില്‍ ബന്ധപ്പെടുക.

English Summary: Backward Development Corporation provides loans to Kudumbasree members
Published on: 19 February 2021, 03:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now