Updated on: 4 December, 2020 11:18 PM IST

കേരളത്തില്‍ നിന്ന് പായയും നാരും ബഹ്‌റൈനിലേക്ക് കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചു. കേരളത്തിലെ മുളയുടെ ഈടും ഉറപ്പും തിരിച്ചറിഞ്ഞ് ബഹ്‌റൈനില്‍ നിന്നും ആവശ്യക്കാരെത്തുകയായിരുന്നു. 10 ലക്ഷം രൂപയുടെ ആദ്യ ലോഡ് ഉടന്‍ കയറ്റിവിടും. വ്യവസായ മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത് .
കേരളത്തിലെ മുളയില്‍ നിര്‍മിക്കുന്ന നാരും പായയുമാണ് അയയ്ക്കുന്നത്. 10 ലക്ഷം രൂപയുടെ ആദ്യ ലോഡ് ഉടന്‍ അയയ്ക്കും. ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്ത് സീല്‍ ചെയ്യുന്ന പണികള്‍ സ്ഥാപനത്തില്‍ പുരോഗമിക്കുകയാണ്. കൊച്ചി തുറമുഖം വഴിയാണ് ചരക്ക് കൊണ്ടുപോവുക. ബഹ്റൈനിലെ പരിസ്ഥിതി സൗഹൃദ നിര്‍മാണ ആവശ്യങ്ങള്‍ക്കാണ് ഈ മുളയുല്‍പന്നങ്ങള്‍ ഉപയോഗിക്കുക. കേരളത്തിലെ മുളയുടെ ഈടും ഉറപ്പും തിരിച്ചറിഞ്ഞാണ് ബഹ്റൈനില്‍ നിന്നും ആവശ്യക്കാരെത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ മുളയുല്‍പ്പന്നങ്ങള്‍ ബഹ്റൈനിലേക്ക് കയറ്റിയയക്കും. നേരത്തെ മാലിയിലേക്കും ദുബായിലേക്കും മുള കയറ്റിയയച്ചിരുന്നു

ആവശ്യമായ അസംസ്‌കൃതവസ്തു സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ 1500 ഏക്കറില്‍ മുള നടാനും സ്ഥാപനം തുടക്കമിട്ടിട്ടുണ്ട്. കണ്ണൂര്‍ ആറളത്ത് മുന്നൂറേക്കര്‍ വനഭൂമിയില്‍ മുള വച്ചുപിടിപ്പിക്കും. മുള്ളില്ലാത്ത, 80 ശതമാനവും ഉപയോഗിക്കാനാകുന്ന ആനമുള, സ്റ്റോക്ക് സി മുളകളാണ് വച്ചുപിടിപ്പിക്കുന്നത്.

പതിനൊന്ന് പദ്ധതി ദേശീയ ബാംബൂമിഷന് കോര്‍പറേഷന്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്രവിഹിതമായ മൂന്നരക്കോടിയും സംസ്ഥാനവിഹിതമായ രണ്ടുകോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ ഫണ്ടിനും അംഗീകാരമായി.

 

 

English Summary: Bambo products from Kerala to Baharin
Published on: 25 September 2019, 04:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now