സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ബാങ്കുകളുടെ യോഗം വിളിക്കും. ഇടുക്കിയില്‍ കടക്കെണിമൂലം കര്‍ഷകര്‍ നിരന്തരം ജീവനൊടുക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്. എല്ലാ ബാങ്കുകളിലെയും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം.
ഏഴു കര്‍ഷകരാണ്. ഇടുക്കിയില്‍ രണ്ടുമാസത്തില്‍ ജീവനൊടുക്കിയത്. കാര്‍ഷിക വായ്പ്പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല ബാങ്കുകളും നടപ്പിലാക്കുന്നില്ല. ജപ്തി നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
English Summary: bank meeting to address the issue of farmers suicide
Published on: 02 March 2019, 02:06 IST