Updated on: 25 June, 2022 8:02 AM IST
Bank of Baroda SO Recruitment 2022: Apply for 325 Specialist Officer posts

ബാങ്ക് ഓഫ് ബറോഡയിലെ (Bank Of Baroda Recruitment) സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്‌തികയിലേയ്ക്ക് നിയമനം നടത്തുന്നു.  കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് ഡിപ്പാർട്ട്‌മെന്റിലാണ് ഒഴിവുകൾ. സ്ഥിരനിയമനമാണ്. ആകെ 325 ഒഴിവുകളാണുള്ളത്.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് - www.bankofbaroda.in വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നടപടികൾ 2022 ജൂൺ 22-ന് ആരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ 2022 ജൂലൈ 12-ന് അവസാനിക്കും. പരീക്ഷ തീയതി ഉടൻ തന്നെ പുറത്തിറക്കും.

ബന്ധപ്പെട്ട വാർത്തകൾ: പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ്‌ 05.07.2022 ന്

അവസാന തീയതി

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 12 ആണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

റിലേഷൻഷിപ്പ് മാനേജർ (ഗ്രേഡ്: SMG/S-IV) - 75

കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് (ഗ്രേഡ്: MMG/S-III) - 100

ക്രെഡിറ്റ് അനലിസ്റ്റ് (ഗ്രേഡ്: MMG/S-III) - 100

കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് (ഗ്രേഡ്: MMG/S-II) - 50

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/06/2022)

പേ സ്കെയിൽ

MMGS II - Rs 48170 x 1740 (1) – 49910 x 1990 (10) – 69180

MMGS III - Rs 63840 x 1990 (5) – 73790 x 2220 (2) – 78230

SMG/S-IV - Rs 76010 x 2220 (4) – 84890 x 2500 (2) – 89890

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/06/2022)

ഓൺലൈൻ പരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷൻ (ജിഡി)/പേഴ്സണൽ ഇന്റർവ്യൂ (പിഐ)/സൈക്കോമെട്രിക് ടെസ്റ്റ് അസെസ്മെന്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.bankofbaroda.in വഴി അപേക്ഷിക്കാൻ കഴിയും.

English Summary: Bank of Baroda SO Recruitment 2022: Apply for 325 Specialist Officer posts
Published on: 25 June 2022, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now