Updated on: 14 August, 2021 11:01 AM IST
Banks offering low interest rates for two wheeler loans

കാറുകളെ അപേക്ഷിച്ച് ഇരുചക്ര വാഹനങ്ങൾക്ക് വിലയും, ചെലവും കുറവായതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് ഡിമാൻഡ് കൂടുതലാണ്. നമ്മളെല്ലാവരും ഒരു വാഹനമെങ്കിലും സ്വന്തമായി വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനായി മിക്കവരും ഇ.എം.ഐകളെ ആശ്രയിച്ചിരിക്കുന്നവരാണ്.

കോവിഡ് കാരണം പൊതുഗതാഗത സൗകര്യങ്ങളില്‍ നിലവിലുള്ള നിയന്ത്രണം,  ഇരുചക്ര വാഹനങ്ങളിൽ വാങ്ങുന്നതിൽ യുവാക്കള്‍ക്കിടയിലുള്ള ആഗ്രഹം എന്നിവയും ഇരുചക്ര വാഹനങ്ങളുടെ ഡിമാൻഡ് വർദ്ധിപ്പിച്ചിട്ടുണ്ട്.  ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ വാഹന വിപണി ഉണര്‍ന്നു തുടങ്ങിയിട്ടുണ്ട്.  രണ്ടു വര്‍ഷമായി വിപണികള്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഈ സമയത്ത് ബാങ്ക് നിരക്കുകളിലടക്കം കാര്യമായ മാറ്റം വന്നിട്ടുണ്ട്.

കോവിഡ് ആളുകളുടെ വരുമാനത്തെ കാര്യമായി ബാധിച്ചിരിക്കേ മുഴുവന്‍ പണവും നല്‍കി വാഹനം സ്വന്തമാക്കുന്നതിലും നല്ലത് വായ്‌പ തന്നെയാണ്. മറ്റു ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നതിനു മുമ്പ് നിങ്ങളുടെ ബാങ്കിനെ സമിപിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ഇടപാടുകള്‍ മികച്ചതാണെങ്കില്‍ ചിലപ്പോള്‍ വേഗത്തില്‍ വായ്പകള്‍ ലഭിക്കാം. അതും കുറഞ്ഞ പലിശയില്‍.

നിലവില്‍ വിപണിയില്‍ വിവിധ ബാങ്കുകള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് നല്‍കുന്ന വായ്പയാണ് താഴെ പട്ടികയില്‍ നല്‍കിയിരിക്കുന്നത്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മികച്ചതാണെങ്കില്‍ ഇതിലും താഴ്ന്ന നിരക്കില്‍ വായ്പ ലഭിച്ചേക്കാം. ഒരു ലക്ഷം രൂപയാണ് വായ്പ തുകയായി കണക്കാക്കിയിരിക്കുന്നത്. മൂന്നുവര്‍ഷമാണ് തിരിച്ചടവ് കാലാവധി.

ബാങ്ക്

പലിശനിരക്ക്

പ്രതിമാസത്തവണ

സെന്‍ട്രല്‍ ബാങ്ക്

7.25%

3,099

ബാങ്ക് ഓഫ് ഇന്ത്യ

7.35%

3,104

യൂകോ ബാങ്ക്

7.45%

3,108

പഞ്ചാബ് നാഷണല്‍ ബാങ്ക്

8.70%

3,166

കാനറാ ബാങ്ക്

9.00%

3,180

ആക്‌സിസ് ബാങ്ക്

9.00%

3,180

ഐ.സി.ഐ.സി.ഐ. ബാങ്ക്

9.50%

3,203

ഐ.ഡി.ബി.ഐ. ബാങ്ക്

9.80%

3,217

യൂണിയന്‍ ബാങ്ക്

9.90%

3,222

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

10.05%

3,229

എസ്.ബി.ഐ.

10.25%

3,238

ഇന്ത്യന്‍ ബാങ്ക്

10.35%

3,243

സൗത്ത് ഇന്ത്യന്‍ ബാങ്ക്

10.95%

3,272

ബാങ്ക് ഓഫ് ബറോഡ

11.00%

3,274

എച്ച്.ഡി.എഫ്.സി. ബാങ്ക്

12.00%

3,321

യെസ് ബാങ്ക്

12.00%

3,321

ധനലക്ഷ്മി ബാങ്ക്

12.50%

3,345

ഫെഡറല്‍ ബാങ്ക്

12.50%

3,345

കുരൂര്‍ വൈശ്യാ ബാങ്ക്‌

14.00%

3,418

‘ഗ്രാമീൺ ഈസി ലോൺ’ വ്യക്തിഗത വായ്പാ പദ്ധതിയുമായി കേരള ഗ്രാമീൺ ബാങ്ക്

കനറാ ബാങ്കിൽ നിന്നും 4% പലിശയ്ക്കു കിസാൻ ക്രെഡിറ്റ് കാർഡ് സ്വർണ്ണ വായ്പ .

English Summary: Banks offering low interest rates for two wheeler loans
Published on: 14 August 2021, 10:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now