കൊച്ചി: കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏര്‍പ്പെടുത്തിയ ബാങ്ക് അവധി പിന്‍വലിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എല്‍.എല്‍.ബി.സി.) അറിയിച്ചു. സംസ്ഥാന സർക്കാർ നിർദേശം അനുസരിച്ചാണ് സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ മാറ്റം വരുത്തുന്നത്. The State Level Bankers' Committee (LLBC) has announced that the bank holiday, which was imposed every Saturday, has been withdrawn. The working day of the banks in the State is changed as per the directions of the State Government. രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകള്‍ ഇനി ബാങ്കുകള്‍ പ്രവൃത്തിക്കും.. നേരത്തെയുള്ളതുപോലെ രണ്ടാം ശനി, നാലാം ശനി ദിവസങ്ങള്‍ മാത്രമായിരിക്കും ഇനി ബാങ്ക് അവധി. അതായത്, ആദ്യ ശനി, മൂന്നാം ശനി, അഞ്ചാം ശനി (ഉണ്ടെങ്കില്‍) എന്നിവ സാധാരണഗതിയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നിവാർ ചുഴലിക്കാറ്റ്: അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്ന നമ്പറുകൾ