Updated on: 29 January, 2025 3:51 PM IST
ഭാരത് സർട്ടിസ് അഗ്രിസയൻസ് ലിമിറ്റഡ് (BCA), ഡൽഹി ഹെഡ് ഓഫീസിൽ വച്ച് പുതിയ ലോഗോ പ്രകാശനം ചെയ്തു.

ഭാരതത്തിലെ പ്രമുഖ അഗ്രോ കെമിക്കൽ കമ്പനിയായ, ഭാരത് സർട്ടിസ് അഗ്രിസയൻസ് ലിമിറ്റഡ് (BCA), ഡൽഹി ഹെഡ് ഓഫീസിൽ വച്ച് പുതിയ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യയൊട്ടാകെയുള്ള ജീവനക്കാർ നേരിട്ടും ഓൺലൈനിലുമൊന്നിച്ചാണ് ആഘോഷചടങ്ങിന്റെ ഭാഗമായത്.

പുതിയ ലോഗോ BCAയുടെ നവീകരണത്തിനും വളർച്ചക്കും സുസ്ഥിര കൃഷി വികസനത്തിനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഇതിലെ നീല നിറം കമ്പനിയുടെ പാരമ്പര്യത്തെ പ്രതിനിധീകരിക്കുമ്പോൾ, പച്ച നിറം ഭാവിയിലെ സുസ്ഥിരമായ ഭാവിയെക്കുറിച്ചുള്ള വാഗ്ദാനത്തെയാണ് സൂചിപ്പിക്കുന്നത്. ഇവ ഒന്നിച്ചെത്തുമ്പോൾ, പാരമ്പര്യത്തെയും അത്യാധുനിക നവീകരണത്തെയും സമന്വയിപ്പിക്കുന്ന ഒരു മുന്നേറ്റ അഗ്രിസയൻസ് സ്ഥാപനമായി BCA വളരുന്നതിന് ഉദാഹരണമായി മാറുന്നു.

1977-ൽ ശ്രീ. എസ്. എൻ. ഗുപ്ത സ്ഥാപിച്ച സ്ഥാപനമാണ് ഇത്രയും വർഷങ്ങൾ കൊണ്ടു വളർന്നു ഭാരത് ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് എന്ന മുൻനിര അഗ്രി സയൻസ് സ്ഥാപനമായി മാറിയത്. 2020-ൽ മിറ്റ്സുയി & കോ., ലിമിറ്റഡ്, നിപ്പോൺ സോഡ കോ., ലിമിറ്റഡ് എന്നിവയുമായുള്ള പ്രധാന പങ്കാളിത്തം കമ്പനിയെ ഭാരത് സർട്ടിസ് അഗ്രിസയൻസ് ലിമിറ്റഡായി പുനർസംഘടിപ്പിക്കുകയും അതിന്റെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്തു.

“പുതിയ ലോഗോ തങ്ങളുടെ വളർച്ചയും ഉജ്ജ്വല ഭാവിയിലേക്കുള്ള പ്രതിബദ്ധതയും പ്രതിനിധീകരിക്കുന്നു,” എന്ന് മാനേജിംഗ് ഡയറക്ടർ ശ്രീ. ടോറു തമുറ അഭിപ്രായപ്പെട്ടു.

English Summary: BCA's new logo as a Vision for Innovation, Growth and Sustainability
Published on: 29 January 2025, 03:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now