Updated on: 10 December, 2021 12:32 PM IST
BECIL Recruitment 2021 : Applications are invited for 80 vacancies

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു.  80 ഒഴിവുകളാണുള്ളത്. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റായ becil.com സന്ദർശിക്കുക. ലബോറട്ടറി ടെക്നീഷ്യൻ, ലൈബ്രേറിയൻ ഗ്രേഡ് 3, മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ, ഗ്യാസ് സ്റ്റിവാർഡ്, അപ്പർ ഡിവിഷൻ ക്ലാർക്ക്/ ഡേറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റോർകീപ്പർ കം ക്ലാർക്ക്, ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1226 ഓഫീസർമാരുടെ ഒഴിവുകൾ

ഡിസംബർ 8ന് അപേക്ഷാ നടപടികൾ ആരംഭിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 18 ആണ്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഒഴിവുകളുടെ വിശദവിവരങ്ങൾ 

  • ലബോറട്ടറി ടെക്നീഷ്യൻ- 33 ഒഴിവുകൾ
  • ലൈബ്രേറിയൻ ഗ്രേഡ് 3- 3 ഒഴിവുകൾ
  • മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ- 2 ഒഴിവുകൾ
  • ഗ്യാസ് സ്റ്റിവാർഡ്- 1 ഒഴിവ്
  • അപ്പർ ഡിവിഷൻ ക്ലാർക്ക്/ ഡേറ്റ എൻട്രി ഓപ്പറേറ്റർ- 36 ഒഴിവുകൾ
  • സ്റ്റോർകീപ്പർ കം ക്ലാർക്ക്- 3 ഒഴിവുകൾ
  • ഫാർമസിസ്റ്റ്- 2 ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഒഴിവുകൾ

അപേക്ഷിക്കാനായി ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. Career ടാബിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു വിൻഡോ തുറക്കപ്പെടും. Registration Form ൽ ക്ലിക്ക് ചെയ്യുക. ഉദ്യോഗാർത്ഥികൾ ആദ്യം രഡിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക. അഡ്വർടൈസ്മെന്റ് നമ്പർ, ഉദ്യോഗാർത്ഥിയുടെ പേര്, ഡേറ്റ് ഓഫ് ബർത്ത്, ആധാർ നമ്പർ, പാൻ കാർഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. അപേക്ഷ പൂരിപ്പിക്കുന്നതോടൊപ്പം 750 രൂപ ഫീസടയ്ക്കുകയും വേണം. ഓരോ അധിക തസ്തികയിലേക്ക് അപേക്ഷിക്കാനും 500 രൂപ വീതം അടയ്ക്കണം. അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യുക.

ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് നിരന്തരം സന്ദർശിക്കുക. അപേക്ഷയുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെങ്കിൽ ids-khuswindersingh@becil.com, maheshchand@becil.com എന്നീ മെയിൽ വിലാസങ്ങളിലേക്ക് മെയിൽ അയക്കാം. ഉദ്യോഗാർത്ഥികൾക്ക് ഹെൽപ്പ് ലൈൻ നമ്പറായ 0120-4177860 ലും ബന്ധപ്പെടാം.

English Summary: BECIL Recruitment 2021 : Applications are invited for 80 vacancies
Published on: 10 December 2021, 12:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now