Updated on: 9 December, 2021 11:00 AM IST
BEL Recruitment 2021: Applications are invited for the vacancies of Project Engineers

കേന്ദ്ര സർക്കാരിൻറെ അണ്ടർ  പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എഞ്ചിനീയർമാരുടെ ഒഴിവുകൾ.  സിവിൽ, ഇലക്ട്രിക്കൽ/ ഇലക്ട്രേണിക്സ്, മെക്കാനിക്കൽ എന്നീ ബ്രാഞ്ചുകൾ പഠിച്ച് ബി.ടെക് പാസായവർക്ക് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ bel-india.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

ഡിസംബർ 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഗവൺമെൻറ് ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒഴിവുകൾ

ബാങ്ക് ഓഫ് ബറോഡയിലെ 376 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു, അവസാന തീയതി 9

2 വർഷത്തേക്കായിരിക്കും നിയമനം നൽകുക.  പിന്നീട് ആവശ്യാനുസരണവും പ്രകടനവും കണക്കിലെടുത്ത് രണ്ടു വർഷത്തേക്ക് കൂടി നീട്ടി നൽകും.

36 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 24 ഒഴിവുകൾ സിവിൽ ട്രേഡിലാണുള്ളത്. ഇലക്ട്രിക്കൽ/ ഇലക്ട്രേണിക്സ് ട്രേഡിൽ 6 ഒഴിവ്, മെക്കാനിക്കൽ ട്രേഡിൽ 6 ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതത് ട്രേഡുകളിൽ ബി.ഇ/ ബി.ടെക് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

ജനറൽ, ഇ.ഡബ്ള്യൂ.എസ്, ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാരാണെങ്കിൽ ബി.ടെക് ഫസ്റ്റ് ക്ലാസോടെ പാസായവരായിരിക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ജയിച്ചാൽ മതിയാകും.

ഒ.ബി.സി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ ഇളവ് ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും കുറഞ്ഞത് 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും. 2021 ഡിസംബർ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ജനറൽ/ ഒ.ബി.സി (എൻ.സി.എൽ)/ ഇ.ഡബ്ള്യൂ.എസ് എന്നീ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ ആയോ എസ്.ബി.ഐയുടെ ഏതെങ്കിലും ഒരു ബ്രാഞ്ച് വഴിയോ ഫീസടയ്ക്കാം.

English Summary: BEL Recruitment 2021: Applications are invited for various vacancies
Published on: 09 December 2021, 10:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now