പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സിലെ 188 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. എന്‍ജിനിയറിങ്ങ് ബിരുദധാരികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. പ്രോജക്ട് എൻജിനിയർ, ട്രെയിനി എൻജിനിയർ, സീനിയർ അസിസ്റ്റന്റ് എൻജിനിയർ എന്നി തസ്തികകളിലാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/07/2022)
കൊച്ചിയിൽ പ്രോജക്ട് എൻജിനിയറുടെ 21 ഒഴിവുണ്ട്. കരാർ നിയമനമാണ്. ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ എന്നിവിടങ്ങളിൽ വിമുക്തഭടന്മാർക്ക് മാത്രമായുള്ള ഒഴിവിലേക്കും അപേക്ഷിക്കാം.
അവസാന തിയതി
ഓഗസ്റ്റ് 11 2022 ആണ് അവസാന തിയതി
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/07/2022)
ഒഴിവുകളുടെ വിശദാംശങ്ങൾ
എക്‌സ്പോർട്ട് മാനുഫാക്ചറിങ് എസ്.ബി.യു.വിൽ ട്രെയ്നി എൻജിനിയർ-I തസ്തികയിൽ 80 ഒഴിവും (ഇ.സി.ഇ.-54, മെക്കാനിക്കൽ-20, ഇ.ഇ.ഇ.-4, സി.എസ്.-2), പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ 70 ഒഴിവുമാണ് (ഇ.സി.ഇ.-44, മെക്കാനിക്കൽ-20, ഇ.ഇ.ഇ.-4, സി. എസ്.-2) ഉള്ളത്. നേവൽ സിസ്റ്റംസ് എസ്.ബി.യു.വിൽ പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ കൊച്ചിയിൽ 21 ഒഴിവും (കംപ്യൂട്ടർ സയൻസ്-20, ഇ.സി.ഇ.-1) പോർട്ട് ബ്ലെയറിൽ ഒരു ഒഴിവും (ഇ.സി.ഇ.) ഉണ്ട്. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ്. ആവശ്യമെങ്കിൽ ഒരു വർഷംകൂടി നീട്ടിനൽകും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/07/2022)
BEL Recruitment 2022 – Bharat Electronics Limited invites job application forms from the eligible candidates for the post of Sr. Assistant. Engineer/Trainee Engineer/Project Engineer for 188 vacancies. Candidates with the qualification of Diploma/B.E/B.Tech/B.Sc in relevant fields are eligible to apply for these BEL jobs. The selection process is based on a Written test/interview. Interested and eligible candidates can apply before the last date.