Updated on: 9 November, 2021 5:37 PM IST
Best Mileage Bikes in india

ഒരു ലിറ്റർ പെട്രോളിൽ ഉയർന്ന മൈലേജ് നൽകുന്ന മോട്ടോർസൈക്കിളുകളെക്കുറിച്ചാണ് ഞങ്ങൾ നിങ്ങളോട് പറയുന്നത്. ലിറ്ററിന് ശരാശരി 100 കിലോമീറ്റർ വരെ മൈലേജ് തരുന്ന ബൈക്കുകളുണ്ട്. ഈ ബൈക്കുകൾ പെട്രോൾ വിലക്കയറ്റത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകുമ്പോൾ, അവയുടെ വിലയും സവിശേഷമാണ്. ഹീറോയുടെ തന്നെ സൂപ്പർ സ്‌പ്ലെൻഡർ ബൈക്ക് ലിറ്ററിന് 83 കി.മീ. 124 സിസി ബൈക്കാണിത്.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചുകൊണ്ട് സർക്കാർ സാധാരണക്കാർക്ക് അൽപ്പം ആശ്വാസം നൽകിയിട്ടുണ്ടാകും, എന്നാൽ എത്ര ദിവസത്തേക്ക് ഈ ആശ്വാസം! ഓരോ ദിവസവും എണ്ണവില ഉയരുമ്പോൾ, ആശ്വാസം ഒക്കെ പമ്പ കടക്കും, വർദ്ധിച്ചുവരുന്ന എണ്ണവിലയിൽ നിന്ന് ആശ്വാസം കൊണ്ടുവരാൻ നല്ല മൈലേജ് തരുന്ന വാഹനങ്ങൾ കണ്ടെത്തണം.

ഇന്ന് വിപണിയിൽ ഉയർന്ന സിസി കപ്പാസിറ്റിയുള്ള വാഹനങ്ങൾക്കായുള്ള മത്സരത്തിൽ, കുറഞ്ഞ എൻജിൻ ശേഷിയുള്ള വാഹനങ്ങളുടെ വിൽപ്പനയും അതിവേഗം വർധിച്ചുവരികയാണ്. ഒരു ലിറ്റർ പെട്രോളിൽ ഉയർന്ന മൈലേജ് നൽകുന്ന ഈ മോട്ടോർസൈക്കിളുകളിൽ ചിലതിനെക്കുറിച്ച് നമുക്ക് നോക്കാം. ലിറ്ററിന് ശരാശരി 100 കിലോമീറ്റർ വരെ പോകുന്ന ചില ബൈക്കുകളുണ്ട്

ഹീറോ സ്‌പ്ലെൻഡർ പ്ലസ്

ഹീറോ സ്‌പ്ലെൻഡർ പ്ലസ് ഇന്ത്യൻ റോഡുകളിൽ ഉയർന്ന മൈലേജ് വാഗ്ദാനം ചെയ്യുന്നു. 97.2 സിസി സ്‌പ്ലെൻഡർ പ്ലസ് ബൈക്ക് ലിറ്ററിന് ശരാശരി 80 കിലോമീറ്റർ മൈലേജ് നൽകുന്നു. എയർ കൂൾഡ്, 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. നൂതന പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇഞ്ചക്ഷൻ ടെക്‌നോളജി (fuel injection system) ഉപയോഗിച്ചാണ് ഈ ബൈക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് ഇലക്ട്രിക്, കിക്ക് സ്റ്റാർട്ട് ഫീച്ചറുകൾ ഉണ്ട്. 64,850 ആണ് ഹീറോ സ്‌പ്ലെൻഡർ പ്ലസ് ബൈക്കിന്റെ പ്രാരംഭ വില.

ഹീറോ സൂപ്പർ സ്‌പ്ലെൻഡർ പ്ലസ്

ഹീറോ സൂപ്പർ സ്‌പ്ലെൻഡർ ബൈക്ക് ലിറ്ററിന് 83 കി.മീ. 124 സിസി ബൈക്കാണിത്. എയർ കൂൾഡ് 4 സ്ട്രോക്ക് സിലിണ്ടർ OHC എഞ്ചിനാണ് ഇതിനുള്ളത്. വില 73,990 രൂപയിൽ ആരംഭിക്കുന്നു.

ബജാജ് CT 100

ഇരുചക്രവാഹനങ്ങളിൽ ബജാജിന്റെ ബൈക്ക് വളരെ മുന്നിട്ടുനിൽക്കുന്നു. 4 സ്ട്രോക്ക് സിംഗിൾ സിലിണ്ടറുള്ള ബജാജ് CT 100 ബൈക്കിൽ 102 സിസി എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ലിറ്ററിന് 100 കിലോമീറ്ററാണ് ഈ ബൈക്കിന്റെ മൈലേജെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതിക വിദ്യയാണ് ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. 53,696 രൂപയാണ് ബജാജ് CT 100 ബൈക്കിന്റെ പ്രാരംഭ വില.

ബജാജ് പ്ലാറ്റിനം മൈലേജ്- ബജാജ് പ്ലാറ്റിനം മൈലേജ് ലിറ്ററിന് ശരാശരി 90 കി.മീ.

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്
ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് ലിറ്ററിന് 85 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. വിലകൾ 69,505 രൂപയിൽ ആരംഭിക്കുന്നു.

ടിവിഎസ് സ്‌പോർട്‌സ് ബൈക്കിന്റെ മൈലേജ് 95 കിലോമീറ്റർ വരെയാണ്.

ലിറ്ററിന് 84 കിലോമീറ്ററാണ് ഹോണ്ട ഡ്രീം യുഗ ബൈക്കിന്റെ മൈലേജ്.

ബന്ധപ്പെട്ട വാർത്തകൾ

ബൈക്ക് വാങ്ങാൻ 25000 രൂപ സബ്‍സിഡി

എസ്ബിഐയുടെ സ്കീമിൽ എല്ലാ മാസവും 1000 രൂപ നിക്ഷേപിച്ച് 1.59 ലക്ഷം രൂപ നേടൂ; വിവരങ്ങൾ

English Summary: Best Mileage Bikes in india
Published on: 09 November 2021, 05:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now