Updated on: 9 January, 2021 2:07 PM IST
സ്വർണ്ണ വായ്‌പ്പാ കാലാവധി 3 മാസം മുതൽ 24 മാസം വരെ ആണ്. അപേക്ഷകന്റെ സൗകര്യാർത്ഥം പണം തിരിച്ചടക്കാവുന്നതാണ്.

സ്വർണ്ണം കയ്യിലുണ്ടെങ്കിൽ പെട്ടന്നൊരാവശ്യം വന്നാൽ പണയം വച്ച് വായ്‌പ എടുക്കാം എന്നത് ഏതൊരു അത്യാവശ്യക്കാരനും പരിചയമുള്ള കാര്യമാണ്. അതിനായി ബാങ്കുകളിൽ പോകാത്തവർ ചുരുങ്ങും. എന്നാൽ അതിന്റ പലിശ ഓരോ ബാങ്കിലും ഓരോ തരത്തിലായിരിക്കും. ദേശസാൽകൃത ബാങ്കുകളിലും ന്യു ജെൻ ബാങ്കുകളിലും സ്വർണ്ണ വായ്‌പ ഉണ്ടെങ്കിലും അവരുടെ പലിശ നിരക്കും അനുബന്ധ കാര്യങ്ങളും വ്യത്യസ്തപ്പെട്ടിരിക്കും. ഇവിടെ ചില ബാങ്കുകളുടെ സ്വർണ്ണ പണയ വായ്‌പകളുടെ മികച്ച ഓഫറുകൾ ഏതെന്ന് നോക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്പ

എസ്‌ബി‌ഐയുടെ സ്വർണ്ണ വായ്പ തുടങ്ങുന്നത് 20,000 രൂപ മുതൽ മാക്സിമം 20 ലക്ഷം രൂപ വരെയാണ്. എസ്ബിഐ സ്വർണ വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എന്നതാണ് . ലോൺ പ്രോസസ്സിംഗ് ഫീസ് വായ്പ തുകയുടെ 0.5% അല്ലെങ്കിൽ മിനിമം 500 രൂപയാണ്. 1 വർഷത്തെ MCLR + 1.25% ആണ് എസ്ബിഐയിലെ സ്വർണ വായ്പ പലിശ നിരക്ക്. നിലവിൽ 1 വർഷത്തെ എംസി‌എൽ‌ആർ 8.50% ആണ്. അതിനാൽ, സ്വർണ്ണ വായ്പ പലിശ നിരക്ക് 8.50 + 1.25 = 9.75% ആണ്.

ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ

എല്ലാത്തരം ആവശ്യങ്ങൾക്കും ഫെഡറൽ ബാങ്ക് ലോൺ നൽകും. വ്യക്തിഗത, ബിസിനസ്, കാർഷിക ആവശ്യങ്ങൾ, അങ്ങനെ എല്ലാത്തരം ആവശ്യങ്ങൾക്കും, മിനിമം വായ്പ തുക 1000 രൂപയാണ്. പരമാവധി വായ്പാ തുക 1.5 കോടി രൂപയാണ്. കൃഷി ആവാശ്യങ്ങൾക്കുള്ള ഗോൾഡ് ലോണുകൾ സ്വർണ്ണത്തിന്റെ വിപണി മൂല്യത്തിന്റെ 82% എൽ‌ടി‌വി വഹിക്കുന്നു. മറ്റ് സ്വർണ്ണ വായ്പകൾക്ക്, സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 75% ആണ് എൽടിവി. കാർഷിക ആവശ്യങ്ങൾക്കുള്ള സ്വർണ്ണ വായ്പയ്ക്ക് 9.80% മുതൽ 11.50% വരെയാണ് പലിശ. മറ്റ് ആവശ്യങ്ങൾക്ക് 13.25% വരെയാണ് പലിശ.സ്വർണ്ണ വായ്‌പ്പാ കാലാവധി 3 മാസം മുതൽ 24 മാസം വരെ ആണ്. അപേക്ഷകന്റെ സൗകര്യാർത്ഥം പണം തിരിച്ചടക്കാവുന്നതാണ്. സ്വർണ്ണ വായ്‌പ്പാ നിരക്ക് , ഒരു ഗ്രാമിന് എത്ര ലഭിക്കും എന്നും മറ്റു വിവരങ്ങളും അറിയുന്നതിന് – വിളിക്കുക 9878981144

പഞ്ചാബ് നാഷണൽ ബാങ്ക് സ്വർണ്ണ വായ്പ

വായ്പാ പരിധിയില്ലാതെ തന്നെ സ്വർണ്ണ വായ്പ വാഗ്ദാനം ചെയ്യുന്നു പി എൻ ബി . കാർഷിക, അനുബന്ധ ഉൽ‌പാദന ആവശ്യങ്ങൾ‌ക്കായി അതുപോലെ മെഡിക്കൽ, വിവാഹം, വിദ്യാഭ്യാസ വായ്പ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾ പോലുള്ള ഉൽ‌പാദനക്ഷമമല്ലാത്ത ആവശ്യങ്ങൾ‌ക്കായി ബാങ്ക് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നൽകും. കൃഷിയുമായി ബന്ധപ്പെട്ട സ്വർണ വായ്പകൾക്ക് 10.05% പലിശ നിരക്കും മറ്റ് ആവശ്യങ്ങൾക്കുള്ള സ്വർണ പണയ വായ്പകൾക്ക് 11.05% പലിശ നിരക്കുമാണ് പി എൻ ബാങ്ക് ഈടാക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് സ്വർണ്ണ വായ്പ

കുറഞ്ഞ കെ‌വൈ‌സി പ്രമാണങ്ങൾ മാത്രം നൽകി നിങ്ങൾക്ക് 25,000 രൂപ മുതൽ അതിനുമുകളിലേയ്ക്ക് എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് വായ്പ ലഭിക്കും. 9.95% മുതൽ 16.05% വരെയാണ് പലിശ നിരക്ക്. നിങ്ങളുടെ എച്ച്ഡി‌എഫ്‌സി സ്വർണ്ണ വായ്പ 45 മുതൽ 60 മിനിറ്റിനുള്ളിൽ ലഭിക്കുകയും ചെയ്യും. കുറഞ്ഞ കാലാവധി അതായത് 6 മാസം മുതൽ 48 മാസം വരെ ലഭിക്കും എന്നതാണ് ഈ വായ്പയുടെ ഏറ്റവും വലിയ ആകർഷണം . ലോൺ പ്രോസസ്സിംഗ് ഫീസ് വായ്പ തുകയുടെ 1.5% വരെയാണ്.

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്പ

ഓൺലൈനിലോ ഫോണിലോ അല്ലെങ്കിൽ ബ്രാഞ്ച് ശാഖയിലെത്തിയോ വളരെയെളുപ്പത്തിൽ വായ്പയ്ക്ക് അപേക്ഷിക്കാവുന്ന ഒരു ബാങ്ക് ആണ് ആക്സിസ് ബാങ്ക്. . ആക്സിസ് ബാങ്കിൽ നിന്ന് സ്വർണ വായ്പയായി 25,001 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഒരു ദിവസം വായ്പയായി ലഭിക്കും. 15% മുതൽ 17.5% വരെയാണ് പലിശ നിരക്ക്. വായ്പയുടെ കാലാവധി 6 മാസം മുതൽ 36 മാസം വരെയും ലോൺ പ്രോസസ്സിംഗ് ഫീസ് വായ്പ തുകയുടെ 1% വരെയുമാണ്. വൈകിയുള്ള പേയ്‌മെന്റ് നിരക്കുകൾ 2% ആണ്.

മണപ്പുറം ഫിനാൻസ് സ്വർണ്ണ വായ്പ

ഏറ്റവും വേഗത്തിൽ ലോൺ ലഭിക്കാവുന്ന ഒരു ബാങ്കാണ് മണപ്പുറം ഫിനാൻസ്. അവർ ഡോർ സ്റ്റെപ് സ്വർണ്ണ വായ്പ സേവനം വാഗ്ദാനം ചെയ്യുന്നതിനാൽ നിങ്ങളുടെ വീട്ടിൽ എത്തി വരെ വായ്‌പ നൽകും. ഏറ്റവും അടുത്തുള്ള ശാഖയിൽ സ്വർണ്ണം നൽകി ഓൺലൈൻ വഴിയും സ്വർണ്ണ വായ്പയുടെ അപേക്ഷ നൽകാം. 1000 രൂപ മുതൽ 1.5 കോടി രൂപ വരെ വായ്പ തുകയായി നൽകും. എന്നിരുന്നാലും, മിക്ക സ്കീമുകളുടെയും പരമാവധി കാലാവധി 90 ദിവസമാണ് എന്നതാണ് പോരായ്മ. 12 മാസം വരെ കാലാവധിയുള്ള വായ്പകളും ലഭിക്കും. 14% മുതൽ 26% വരെയാണ് പലിശ നിരക്ക്.


മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്പ

മുത്തൂറ്റ് ഫിനാൻസ് ബാങ്കിൽ പണയം വയ്ക്കുന്ന സ്വർണത്തിന്റെ തൂക്കം അനുസരിച്ച് 1500 മുതൽ വായ്പ ലഭിക്കും. വായ്പ തുകയ്ക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. 30 ദിവസം മുതൽ 3 വർഷം വരെയാണ് വായ്പാ കാലാവധിയെങ്കിലും മിക്ക സ്വർണ്ണ വായ്പ പദ്ധതികൾക്കും 360 ദിവസത്തിൽ താഴെയുള്ള കാലാവധി യാണുള്ളത്. എന്നാൽ പ്രീപേയ്‌മെന്റ് പിഴയില്ല എന്നത് നേട്ടമാണ്. 12% മുതൽ 27% വരെയാണ് വായ്പ പലിശ നിരക്ക്.


ഐസിഐസിഐ ബാങ്ക് സ്വർണ്ണ വായ്പ


വായ്‌പ കാലാവധി നമുക്കിണങ്ങും വിധമുള്ള സ്വർണ്ണ വായ്‌പാ പദ്ധതികൾ ഐസിഐസിഐ ബാങ്കിൽ ഉണ്ട്. 6 മാസം മുതൽ 12 മാസം വരെ കാലാവധി ആണ് സ്വർണ്ണ വായ്പ പദ്ധതികൾക്കായി തെരഞ്ഞെടുക്കാവുന്നത് . വായ്പ തുക 10,000 രൂപ മുതൽ 15 ലക്ഷം രൂപ വരെയാണ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് പ്രൊവോഗ്, എൽഫിൻ വാച്ച് അല്ലെങ്കിൽ ലീ കൂപ്പർ ബാഗ് പോലുള്ള ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് സൗജന്യ സമ്മാനങ്ങളും ലഭിക്കും. ബാങ്ക് ശാഖയിലെത്തിയും ഓൺലൈനായും വായ്പയ്ക്ക് അപേക്ഷിക്കാം. 84448 84448 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയും നിങ്ങൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. 10% മുതൽ 16.70% വരെയാണ് പലിശ നിരക്ക്.

യെസ് ബാങ്ക് സ്വർണ്ണ വായ്പ

പുതു തലമുറ ബാങ്കുകളിൽ ഒന്നായ യെസ് ബാങ്കിൽ നിന്ന് 25000 രൂപ മുതൽ 50 ലക്ഷം രൂപ വരെ വായ്പയെടുക്കാം. 36 മാസമാണ് പരമാവധി കാലാവധി. 18 മുതൽ 22 കാരറ്റ് സ്വർണത്തിലും പരമാവധി 50 ഗ്രാം ഭാരം വരുന്ന സ്വർണനാണയങ്ങളിലും സ്വർണ്ണ വായ്പ ലഭ്യമാണ്.10.75% മുതൽ 15.50% വരെയാണ് പലിശ നിരക്ക്. യെസ് ഓൺലൈൻ അപേക്ഷകൾക്ക് വെറും ഒരു മിനിട്ട് മാത്രമേ സമയമെടുക്കൂ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :SBI ഭവന വായ്പയ്ക്ക് ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍

English Summary: Best Offers on Gold Mortgage Loans from Some Banks
Published on: 09 January 2021, 12:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now