News

എമർജൻസി വായ്പ ഇല്ല, എസ്ബിഐ ബാങ്കിൻറെ SBI Bank വായ്പയ്ക്കായി കർഷകർ സമീപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാമ്പത്തിക പ്രതിസന്ധി സമയത്ത് ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാന്‍ കർഷകർ  അതിനായി അടിസ്ഥാനപരമായ ചില കാര്യങ്ങള്‍  ശ്രദ്ധിച്ചേ മതിയാകു.

  1. വിശ്വാസയോഗ്യമായ കാര്യങ്ങൾ ചെയ്യുക

ഒറ്റനോട്ടത്തില്‍ തന്നെ ശരിയായ വിവരങ്ങള്‍ മുന്നില്‍ ലഭിക്കുന്ന കാലമാണ്. ബാങ്കുകള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം പോയാല്‍ വായ്പ ലഭിക്കാനുള്ള സാധ്യതയും വന്‍തോതില്‍ കുറയും.

കോവിഡ് മൂലം നിങ്ങള്‍ക്ക് ലിക്വിഡിറ്റി പ്രശ്‌നമുണ്ടെങ്കില്‍ അക്കാര്യം ബാങ്കിനെ കൃത്യമായി ധരിപ്പിക്കുക. ഒപ്പം നിങ്ങളുടെ കാർഷികപരമായ ബിസിനസ് സാധാരണ നിലയിലാകാനുള്ള യാഥാര്‍ത്ഥ്യ ബോധ്യത്തോടെയുള്ള സമയപരിധിയും ബാങ്കിനെ അറിയിക്കുക.

കഴിഞ്ഞ വര്‍ഷം നിങ്ങള്‍ക്ക് നഷ്ടമുണ്ടായെങ്കില്‍ എന്തുകൊണ്ട് നഷ്ടം സംഭവിച്ചുവെന്നും അതില്‍ നിന്ന് ബിസിനസ് കരകയറ്റാന്‍ പോകുന്നതെങ്ങനെയെന്നും വ്യക്തമായി ബാങ്കിനെ അറിയിക്കുക. സംരംഭകര്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം എന്താണെന്നോ? വായ്പ ലഭിക്കാന്‍ വേണ്ടി യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കുറേ കാര്യങ്ങള്‍ പറയും. ഇത്തരത്തില്‍ അനുമാനിക്കുന്ന കണക്കുകളില്‍ നിന്ന് വളരെയേറെ താഴെയായിരുക്കും യഥാര്‍ത്ഥത്തിലുള്ള വിറ്റുവരവും കാഷ് ഫ്‌ളോയും.

നിങ്ങളുടെ കാർഷികപരമായ ബിസിനസും കാഷ് ഫ്‌ളോയും agri Business and cash flow പ്രതീക്ഷിച്ചതുപോലെ അല്ലായെങ്കില്‍ ബാങ്കുമായി ചര്‍ച്ച നടത്തുക. വസ്തുതകള്‍ക്ക് നിരക്കുന്ന യഥാര്‍ത്ഥത്തിലുള്ള എസ്റ്റിമേറ്റ് നല്‍കുക. എന്നിട്ട് വായ്പകള്‍ പുനഃക്രമീകരിക്കാന്‍ ശ്രമിക്കുക.

ഇനി നിങ്ങളുടെ കാർഷിക ബിസിനസിന്റെ സാധ്യത തന്നെ മങ്ങിയെന്ന് കരുതുക. കാർഷികപരമായ ബിസിനസ് ലാഭകരമല്ലാത്ത സ്ഥിതിയിലാണെങ്കില്‍ വായ്പ തീര്‍ക്കാനുള്ള മാര്‍ഗനിര്‍ദേശം ബാങ്കിനോട് തന്നെ ആരായുക. ബാങ്കിനെ നിങ്ങളുടെ ബിസിനസ് പങ്കാളിയെന്ന നിലയ്ക്ക് കരുതുക. ബിസിനസിലുണ്ടാകുന്ന ഓരോ പുരോഗതിയും ബാങ്കിനെ അപ്പപ്പോള്‍ ധരിപ്പിക്കുക. ഇത് ബാങ്കിന് ആത്മവിശ്വാസം പകരുന്നതാകും. ഒപ്പം അടിയന്തര ഘട്ടങ്ങൡ നിങ്ങളെ സഹായിക്കാന്‍ സന്നദ്ധരായെന്നുമിരിക്കും.

  1. വായ്പ നിബന്ധന പാലിക്കുക:

നിങ്ങള്‍ ഒരു വായ്പാ അപേക്ഷയുമായി ബാങ്കിനെ സമീപിക്കുമ്പോള്‍, ആ വായ്പ അനുവദിക്കാനുള്ള നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാക്കുക. വായ്പ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ rules for sanctioning loan പാലിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വായ്പാ തുക ഉയര്‍ത്താനോ പുതിയ വായ്പ അനുവദിക്കാനോ ഉള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും.

ഏത് വിധേനയും വായ്പ നേടിയെടുക്കാനുള്ള തത്രപ്പാടില്‍ നിബന്ധനകള്‍ പലരും വായിച്ചുനോക്കാറുപോലുമില്ല. അതു പാടില്ല. വായ്പ അനുവദിക്കുമ്പോഴുള്ള നിബന്ധനകള്‍ കൃത്യമായി നോക്കുക. എന്തെങ്കിലും നിങ്ങള്‍ക്ക് പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ അക്കാര്യം ബാങ്കിനെ ധരിപ്പിച്ച് മാറ്റങ്ങള്‍ വരുത്തുക.

എല്ലാ ട്രാന്‍സാക്ഷനും എക്കൗണ്ട് വഴിയാക്കുക, ഇന്‍ഷുറന്‍സ്, കൃത്യമായ ഇടവേളകളില്‍ സ്റ്റോക്ക്, ഡെബ്‌റ്റേഴ്‌സ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുക, ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, ഫണ്ടിന്റെ വിനിയോഗം  തുടങ്ങിയവയെല്ലാം കൃത്യമായി പാലിച്ചിരിക്കണം.

കോടികള്‍ വിറ്റുവരവ് കാണിക്കുകയും യഥാര്‍ത്ഥത്തില്‍ വെറും ലക്ഷങ്ങള്‍ മാത്രമാണെങ്കില്‍ നിങ്ങളുടെ ബാങ്ക് നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കരുത്. വായ്പാ നിബന്ധനകള്‍ പാലിക്കുന്നത് ബാങ്കില്‍ നിന്ന് തുടര്‍ന്നും പിന്തുണ ലഭിക്കുമെന്ന് ഉറപ്പാക്കുന്ന ഘടകമല്ല. പക്ഷേ പാലിക്കാതിരുന്നാല്‍ പിന്നീട് കൂടുതല്‍ വായ്പ നേടാനുള്ള ശ്രമങ്ങളെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും.

  1. ശരിയായ ബാലൻസ് ഷീറ്റ് നിലനിർത്തുക maintaining proper balance sheet

ഒരു എക്കൗണ്ടിന്റെ സാമ്പത്തിക ആരോഗ്യം ശരിയായി പ്രതിഫലിക്കുന്നത് പ്രോഫിറ്റ് ആന്‍ഡ് ലോസ് എക്കൗണ്ടിലും ബാലന്‍സ് ഷീറ്റിലുമാണ്. ബാങ്കുകള്‍ കൃത്യമായി പരിശോധിക്കുന്ന കണക്കുകളെയും ഫിനാന്‍ഷ്യല്‍ റേഷ്യോകളെയും കുറിച്ച് സാമാന്യ വിവരം സംരംഭകനുണ്ടായിരിക്കണം. ഇത്തരം കണക്കുകളില്‍ വ്യതിയാനങ്ങള്‍ വന്നാല്‍ ബാങ്കിന് കൃത്യവും വസ്തുനിഷ്ഠവുമായി വിശദീകരണം നല്‍കാനും കാർഷിക സംരംഭകന് സാധിക്കണം. ചെക്ക് മടങ്ങല്‍, പലിശയും വായ്പാ തവണയും തിരിച്ചടയ്ക്കുന്ന രീതി, എക്കൗണ്ട് തുകയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ തുടങ്ങിയവയെല്ലാം സാമ്പത്തിക ആരോഗ്യം വിലയിരുത്തുന്നതിനുള്ള ഘടകങ്ങള്‍ ആവാറുണ്ട്.

  1. ബാങ്കുകൾക്ക് സ്വീകാര്യമായ റേറ്റിംഗ് അറിഞ്ഞിരിക്കുക

വ്യക്തികള്‍ക്കുള്ള ക്രെഡിറ്റ് സ്‌കോറിലും സംരംഭങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗിലും പല ബാങ്കുകളും ഒരു എന്‍ട്രി ലെവല്‍ നിശ്ചയിച്ചിട്ടുണ്ടാകും. മികച്ച ക്രെഡിറ്റ് സ്‌കോറും /റേറ്റിംഗും കുറഞ്ഞ റിസ്‌കാണെന്ന സൂചന നല്‍കുമ്പോള്‍ കുറഞ്ഞ സ്‌കോറുകള്‍ ഉയര്‍ന്ന റിസ്‌കിനെയാണ് സൂചിപ്പിക്കുന്നത്.  സാമ്പത്തിക മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ റിസ്‌കേറെയുള്ള വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കും. വായ്പയുടെ ചെലവും റേറ്റിംഗുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. കോവിഡിന് ശേഷമുള്ള കാലം അതിന് മുമ്പുള്ള കാലത്തിന്റെ ഒരു തുടര്‍ച്ചയായിരിക്കില്ല.

കഴിഞ്ഞകാല പ്രകടനം എസ് എം ഇകളുടെ റേറ്റിംഗിനായി ബാങ്കുകള്‍ ആശ്രയിച്ചെന്നിരിക്കില്ല. കോവിഡ് കാലത്തിനു ശേഷമുള്ള ഡാറ്റകളും ഓരോ മേഖലയുടെയും സാധ്യതകളും വിശകലനം ചെയ്തുകൊണ്ടുള്ള പുതിയ റേറ്റിംഗ് മോഡലുകള്‍ ബാങ്കുകള്‍ അധികം വൈകാതെ അവതരിപ്പിച്ചെന്നിരിക്കും.

ബാങ്കുകള്‍ പിന്തുടരുന്ന റേറ്റിംഗ് മെക്കാനിസമെന്തെന്ന് കാർഷിക സംരംഭകര്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. ബാങ്കുകള്‍ക്ക് സ്വീകാര്യമായ തലത്തില്‍ റേറ്റിംഗ് നിലനിര്‍ത്തുകയും വേണം.

  1. ഇടപാടുകൾ കഴിവതും ബാങ്ക് വഴി നടത്തുക

ബാങ്കിംഗ് , ഫിനാന്‍ഷ്യല്‍ ഡാറ്റ, കാർഷിക സംരംഭകനും ബാങ്കിനും പുറമേ ഒരു മൂന്നാംകക്ഷിക്ക് യഥാവിധി ലഭിക്കാനുള്ള അനുമതി നല്‍കലാണ് ഓപ്പണ്‍ ബാങ്കിംഗ് സംവിധാനം. ഓപ്പണ്‍ ബാങ്കിംഗ് സംവിധാനം വഴി ലഭിക്കുന്ന ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ ഡാറ്റ അടിസ്ഥാനമാക്കി, ആ ബാങ്ക് എക്കൗണ്ടിന്റെ ഗതിവിഗതികള്‍ വിശകലനം ചെയ്യാനാകും. വരും കാലങ്ങൡ ബാങ്കുകള്‍ ഈ ഡാറ്റയെയാകും ഗൗരവമായി പരിഗണിക്കുക. അതുകൊണ്ട് വായ്പ വാങ്ങുന്നവര്‍ തങ്ങളുടെ എല്ലാ ട്രാന്‍സാക്ഷനും ബാങ്ക് വഴിയാക്കാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ നല്ലൊരു ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി ഉണ്ടാക്കാന്‍ പറ്റൂ.

  1. കാഷ് ഫ്‌ളോ അധിഷ്ഠിത വായ്പ രീതിയിലേക്ക് മാറുക: Loan based on cash flow

സാമ്പത്തിക പ്രതിസന്ധികളുടെ കാലത്ത് ബാങ്കുകള്‍ കൊളാറ്ററല്‍ അധിഷ്ഠിത വായ്പ രീതികളില്‍ നിന്ന് കാഷ് ഫ്‌ളോ അധിഷ്ഠിത വായ്പാക്രമത്തിലേക്ക് ചുവടുമാറ്റും. എന്തെങ്കിലും ഈടായി നല്‍കി വായ്പ എടുക്കുമ്പോള്‍, ആ ഈടിന്റെ മൂല്യമാണ് വായ്പാ തുകയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്ന്. പക്ഷേ ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് വിലകള്‍ കുത്തനെ താഴേയ്ക്ക് പോവുകയാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഈ ഈടുകള്‍ ജ്പ്തി ചെയ്ത് വായ്പാ തുക തിരിച്ചുപിടിക്കുക എന്നത് കടമ്പകളേറെയുള്ള കാര്യമാണ്. അതുകൊണ്ട് ബാങ്കുകള്‍ ഇപ്പോള്‍ ബിസിനസിന്റെ ലാഭക്ഷമതയും കാഷ് ഫ്‌ളോയും വായ്പാ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള മാനദണ്ഡമാക്കാനാണ് സാധ്യത.

  1. ക്രെഡിറ്റ് റേറ്റിംഗിനായി ശ്രമിക്കുക:Maintain credit rating

എസ് എം ഇകള്‍ പുറത്തുനിന്നുള്ള മറ്റൊരു ഏജന്‍സിയുടെ ക്രെഡിറ്റ് റേറ്റിംഗ് സ്വന്തമാക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ നല്ല രീതിയില്‍ ലഭിക്കാനിടയാക്കും. സുതാര്യത കൂട്ടും. സമയദൈര്‍ഘ്യം കുറയ്ക്കും. ട്രാന്‍സാക്ഷന്‍ ചെലവും കുറയും. മാത്രമല്ല നിങ്ങളുടെ വിശ്വാസ്യത വര്‍ധിക്കാനും ഇത് ഉപകരിക്കും.

  1. സ്ട്രക്‌ചേര്‍ഡ് ഫിനാന്‍സിംഗ് രീതി സ്വീകരിക്കുക:

കാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം എന്നിവയിലൂടെ വിതരണം ചെയ്യുന്ന ഫണ്ടിന്റെ വിനിയോഗം നിരീക്ഷിക്കുക എന്നത് ബാങ്കുകളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഇന്‍വോയ്‌സ് ഫിനാന്‍സിംഗ്, ബില്‍ ഡിസ്‌കൗണ്ടിംഗ് തുടങ്ങിയ സ്ട്രക്‌ചേര്‍ഡ് ഫിനാന്‍സിംഗ് മാര്‍ഗങ്ങള്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ആശ്വാസമേകുന്നവയാണ്. ഫണ്ടിന്റെ വിനിയോഗം കൂടുതല്‍ കാര്യക്ഷമതയോടെ ഇതിലൂടെ നിരീക്ഷിക്കാന്‍ പറ്റും.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വായ്പാപരിധി ഉയർത്തിയത് സ്വാഗതാർഹം: ധനമന്ത്രി


English Summary: steps to check during loan from bank

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine