Updated on: 4 December, 2020 11:19 PM IST
വഴുതന വിളവെടുപ്പ്

വൈക്കം: സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ വഴുതനകൃഷിക്ക് നൂറുമേനി വിളവ്.  കുലശേഖരമംഗലം കൊടൂപ്പാടം സുന്ദരന്‍ നളന്ദ 60 സെന്റ് സ്ഥലത്ത് നടത്തിയ കൃഷിയിലാണ് മികച്ച വിളവ് ലഭിച്ചത്. മൂന്നു മാസം മുന്‍പ് തുടങ്ങിയ വഴുതന കൃഷിയിലെ ആദ്യ വിളവെടുപ്പില്‍ 45 കിലോ ഉല്‍പന്നം ലഭിച്ചു. The first crop of plant, which started three months ago is 45 kg. The product was received.

പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് നടത്തിയ അധ്വാനത്തിന് പ്രകൃതിയും കൈത്താങ്ങായി. ഓണം അടുക്കുമ്പോള്‍ നടത്തുന്ന രണ്ടാം വിളവെടുപ്പില്‍ നൂറു കിലോയിലധികം വിളവ് കിട്ടുമെന്നാണ് സുന്ദരന്റെ വിലയിരുത്തല്‍. മറവന്‍തുരുത്ത് പഞ്ചായത്തിലെ കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്. നേരത്തെ നടത്തിയ കോവല്‍ കൃഷി കാലവര്‍ഷകെടുതിയില്‍ പൊലിഞ്ഞുപോയിരുന്നു. ആ നഷ്ടം വഴുതനകൃഷിയിലൂടെ നികത്താനുള്ള ശ്രമത്തിലാണ് സുന്ദരന്‍. കൃഷി ഓഫീസര്‍ ലിറ്റി വര്‍ഗീസ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. അസി. കൃഷി ഓഫീസര്‍ ബീന, മറ്റ് കര്‍ഷകരായ മനോഹരന്‍, കരിയില്‍ അശോകന്‍ എന്നിവരും പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാര്‍ഷികമേഖലയിലെ പ്രത്യേക പുനരുജ്ജീവന നടപടികളുടെ ഭാഗമായി 1, 02,065 കോടി രൂപ വരെ വായ്പ സഹായം ലഭ്യമാക്കിക്കൊണ്ട് 1.22 കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചു

English Summary: Best yield for Vazhuthana agriculture
Published on: 22 August 2020, 01:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now