Updated on: 24 April, 2023 11:20 PM IST
ബേപ്പൂർ നീതി ഫിഷ് മാർക്കറ്റിംഗ് ആന്റ് പ്രോസസ്സിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ബേപ്പൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബേപ്പൂർ നീതി ഫിഷ് മാർക്കറ്റിംഗ് ആന്റ് പ്രോസസ്സിംഗ് യൂണിറ്റ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പല സഹകരണ മേഖലകളും ഭാവിയിൽ മാതൃകയാക്കാൻ പോകുന്ന പ്രവർത്തനമായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽത്തന്നെ മീൻ വളർത്താം വരുമാനവുമുണ്ടാക്കാം.

കേരളത്തിലെ സഹകരണ മേഖല ലോകത്തിന് തന്നെ മാതൃകയാണ്. സാമ്പ്രദായിക മേഖലയിൽ നിന്നും സഹകരണ മേഖല കൂടുതൽ ഉൽപാദന സംവിധാനങ്ങളിലേക്ക് നീങ്ങുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. 

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യം വിളവെടുപ്പ് - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ രാജീവ്.കെ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) ബി.സുധ ചിൽഡ് റൂം ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ജയപ്രകാശ്.എം റിപ്പോർട്ട് അവതരിപ്പിച്ചു.

കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ കൃഷ്ണകുമാരി, കൗൺസിലർമാരായ ഗിരിജ ടീച്ചർ, ടി രജനി. കെ സുരേശൻ, ടി.കെ ഷമീന, സഹകരണ സംഘം അസിസ്റ്റൻറ് ഡയറക്ടർ അബ്ദുൾ ലത്തീഫ് പി.പി, സീനിയർ ഇൻസ്പെക്ടർ ബബിത്ത് കെ, ബാങ്ക് ഡയറക്ടർ കെ. വിശ്വനാഥൻ, ബാങ്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് നവാസ്, ബാങ്ക് ഡയറക്ടർമാരായ വി രമേശൻ, എൽ എസ്. ഉണ്ണികൃഷ്ണൻ, പി. ഭരതൻ, ടി രാധാകൃഷ്ണൻ, ചിന്നമ്മ അലക്സ്, ആയിഷാബാനു സി കെ, സജിനി സി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

English Summary: Beypur Neeti Fish Marketing and Processing Unit inaugurated
Published on: 24 April 2023, 11:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now