Updated on: 24 May, 2021 1:25 PM IST
Big Bazaar ‘Believe It or Not’ Offer

ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ശൃംഖലയായ ബിഗ് ബസാർ ഇതുവരെ ഇറക്കിയതിൽ വെച്ച് എന്നുമാത്രമല്ല,  രാജ്യത്തിൽ വെച്ചുതന്നെ ഏറ്റവും വലിയ ഓഫറായ "ബിലീവ് ഇറ്റ് ഓർ നോട്ട്" മെയ് 22 ന് ആരംഭിച്ചു. ഈ ഓഫർ മെയ് 31 വരെ നീണ്ടുനിൽക്കും.

"ബിലീവ് ഇറ്റ് ഓർ നോട്ട്" ഓഫർ (The ‘Believe It or Not’ Offer)

1500 രൂപയുടെ സാധനങ്ങൾ വാങ്ങിയാൽ ഉപഭോക്താക്കൾക്ക് 1000 രൂപ ക്യാഷ്ബാക്കും രണ്ടു മണിക്കൂറിനുള്ളിൽ ഫ്രീ ഡെലിവറിയും ലഭിക്കുമെന്ന്  കിഷോർ ബിയാനി(Kishore Biyani)'യുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ ബിഗ് ബസാർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഉപഭോക്താക്കൾക്ക് വീടുകളിലിരുന്നു തന്നെ സുരക്ഷിതമായി ഈ ഓഫർ ലഭ്യമാക്കാവുന്നതാണ്. അതിനായി  ബിഗ് ബസാർ അപ്ലിക്കേഷനിൽ (Android, iOS സ്റ്റോറുകളിൽ ലഭ്യമാണ്) അല്ലെങ്കിൽ ഓൺലൈൻ സ്റ്റോർ ഷോപ്പ് shop.bigbazaar.com ൽ ഷോപ്പിംഗ് ചെയ്യാവുന്നതാണ്. കമ്പനി നിങ്ങളുടെ സാധനങ്ങൾ വീട്ടുവാതിൽക്കൽ എത്തിക്കും. ആദ്യമായാണ് ബിഗ് ബസാർ ഇത്തരത്തിലുള്ളൊരു ഓഫർ ലഭ്യമാക്കുന്നത്. ഓൺലൈൻ ഷോപ്പിങ് നടത്താൻ സാധിക്കാത്തവർക്ക് തൊട്ടടുത്ത ബിഗ് ബസാർ സ്റ്റോർ സന്ദർശിച്ച് ഉത്പന്നങ്ങൾ വാങ്ങാനാകും. ഇതുവഴിയും ഉപഭോക്താക്കൾക്ക് ഓഫർ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

"ഹർ ദിൻ ലോവെസ്റ് പ്രൈസ്" ഓഫർ  (`Har Din Lowest Price’ Offier)

രാജ്യത്തെ എല്ലാ സ്റ്റോറുകളിലും ദിവസേന ഉപയോഗിക്കുന്ന 1,500 ലധികം സാധനങ്ങൾ വൻ വിലക്കുറവോടെ ലഭ്യമാക്കുമെന്ന് ബിഗ് ബസാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫർ  `Har Din Lowest Price’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

കൂടാതെ ഹോം ഡെലിവറി, ഫാസ്റ്റ് ബില്ലിങ്, മാവ് പൊടിക്കൽ തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങളും ഉപഭോക്താക്കൾക്കായി ബിഗ് ബസാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് മുമ്പും ബിഗ് ബസാർ മെഗാ ഷോപ്പിങ് ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ബിഗ് ബസാർ രൂപം നൽകിയ പ്രധാന ഷോപ്പിംഗ് മാളുകളായ Sabse Saste Din, Public Holiday Sales, Smart Search, Wednesday Bazaar, Great Indian Home Festival എന്നിവരുടെ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധ്യമാക്കി.

ബിഗ് ബസാറിനെക്കുറിച്ച് (About Big Bazaar)

ഫ്യൂച്ചർ ഗ്രൂപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഓൺലൈൻ റീട്ടെയിലറാണ് ബിഗ് ബസാർ, ഇത് രാജ്യത്തൊട്ടാകെയുള്ള 150 ലധികം നഗരങ്ങളിൽ സ്ഥിതിചെയ്യുന്നു. സംവേദനാത്മക ഡിജിറ്റൽ സ്‌ക്രീനുകൾ,  സ്മാർട്ട് ഉപഭോക്തൃ സേവനം എന്നിവ പോലുള്ള നൂതന സവിശേഷതകളുമായി ഉയർന്ന നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം ബിഗ് ബസാർ ജെൻ‌നെക്സ്റ്റും ടീം കാഴ്ച്ച വെക്കുന്നു.

English Summary: Big Bazaar Offer: Shop For Rs 1500 and Get Rs 1000 Back
Published on: 23 May 2021, 09:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now