Updated on: 4 December, 2020 11:19 PM IST

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസനം മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന ഇത്തരം നല്ല ആശയങ്ങളിലൂന്നിയുള്ള പദ്ധതികളാണ് നാടിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം തത്സമയം ഓൺലൈനിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൈവ വൈവിധ്യ ഉദ്യാനമൊരുക്കുന്നതിലൂടെ കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകാൻ നമുക്ക് കഴിയും. കാർഷിക സമ്പന്നമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കും. കൃഷി ഇനങ്ങളിലെ വൈവിധ്യത ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ മാത്രം പ്രത്യേകതയാണ്. 14 തരം കപ്പ ഇനങ്ങൾമാത്രം കൃഷിചെയ്യുന്ന കപ്പ വൈവിധ്യ ഉദ്യാനമൊരുക്കും എന്നത് ഇതിനൊരുദാഹരണം മാത്രം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ ബൃഹത്തായ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നത്. കർഷകരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പരിശ്രമത്തിലൂടെ സുഭിക്ഷ കേരളം പദ്ധതി വ്യാപകമാക്കാൻ നമുക്ക് കഴിയണം. നമ്മൾ മൺമറഞ്ഞു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യ സംസ്‌ക്കാരത്തിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്. അതിന് ഉത്തമ ഉദാഹരണമായി പുതുക്കാട് ജൈവ വൈവിധ്യ ഉദ്യാനം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഓൺലൈൻ ഉദ്ഘാടന പരിപാടിയിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. ടി എൻ പ്രതാപൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ജെ ഡിക്‌സൺ തുടങ്ങിയവർ മുഖ്യാതിഥികളായി. ജൈവ വൈവിധ്യ ഉദ്യാനത്തിനായി വിവിധ തരം പ്ലാവിൻ തൈകൾ നൽകിയ കെ ആർ ജയനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ രാജേശ്വരി, ഷീല മനോഹരൻ, അമ്പിളി ശിവരാജൻ, പി സി സുബ്രൻ, കാർത്തിക ജയൻ, ശ്രീജ അനിൽ, ജയശ്രീ കൊച്ചു ഗോവിന്ദൻ, സോഫി ഫ്രാൻസിസ് , പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ രാധാകൃഷ്ണൻ, തൊഴിലുറപ്പ് ജെപിസി പി സി ബാലഗോപാൽ, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആർ അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു.( Kerala Chief Minister Pinarayi Vijayan inaugurated the bio diversity park at Puthukkad,Thrissur . It will be a model park planned as part of Subhiksha Keralam. 14 varieties of tapioca, many varieties of jack fruit and other plants are planted there . Agriculture Minister V.S.Sunil kumar, Education minister Prof.C.Raveendranath and other dignitaries attended the meeting) 

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പാഷന്‍ ഫ്രൂട്ട് വളർത്താം ആരോഗ്യത്തിനും ആദായത്തിനും

English Summary: Biodiversity park at Puthukkad
Published on: 10 June 2020, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now