Updated on: 25 April, 2024 6:20 PM IST
Bird flu: Intersectoral meeting involving central team to strengthen awareness

ആലപ്പുഴ: ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിതിനെത്തുടർന്ന് ജില്ലയിൽ സന്ദർശനം നടത്തിവരുന്ന കേന്ദ്ര സംഘമുൾപ്പടെയുള്ളവരുടെ ഇന്റർ സെക്ടറൽ യോഗം ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു.

പക്ഷിപ്പനി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിൽ താറാവ് കർഷകർക്കിടയിൽ ബോധവത്കണം ഊർജ്ജിതമാക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ ജില്ലയിലെത്തിയ കേന്ദ്ര സംഘം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.

ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ കൃത്യമായ ഇടവേളകളിൽ താറാവ് വളർത്തു കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കാനും നിർദേശിച്ചു. പബ്ലിക് ഹെൽത്ത് എൻ.സി.ഡി.സി. അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബി. അനന്തേഷ്, എൻ.സി.ഡി.സി. ആർ.എസ്.വി. ലാബ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. നിധി സൈനി, ഡിപ്പാർട്ട്മെന്റ് ഓഫ് റെസ്പിറേറ്ററി മെഡിസിൻ ജി.ഡി.എം.ഒ. ഡോ. മീര കെ. കുറുപ്പ് എന്നിവർ അടങ്ങിയതാണ് കേന്ദ്ര സംഘം.

ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ജമുനാ വർഗീസ്, ജില്ല ആനിമൽ ഹസ്ബൻഡറി ഓഫീസർ ഇൻ ചാർജ് ഡോ. സജീവ് കുമാർ, ചീഫ് വെറ്റിനറി ഓഫീസർ ഡോ.പി. രാജീവ്, ജില്ല എപ്പിഡെമോളജിസ്റ്റ് ഡോ. വൈശാഖ് മോഹൻ, ഡോ ജീന എസ്. എൻ. ജില്ല സർവൈലൻസ് ഓഫീസർ, ജില്ല പ്രോഗ്രാം ഓഫീസർ ഡോ. കോശി സി. പണിക്കർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

English Summary: Bird flu: Intersectoral meeting involving central team to strengthen awareness
Published on: 25 April 2024, 06:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now