പ്രധാനമന്ത്രി Mr. നരേന്ദ്ര മോദി ഇന്ന് (November 17) ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറം മൂന്നാം വാര്‍ഷിക പരിപാടിയെ അഭിസംബോധന ചെയ്യും.
മൈക്കല്‍ ബ്ലൂംബെര്‍ഗ് 2018ലാണ് ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമിക്ക് ഫോറം സ്ഥാപിച്ചത്. ലോക സമ്പദ് വ്യവസ്ഥ നേരിടുന്ന നിര്‍ണായക വെല്ലുവിളികളില്‍ പ്രവര്‍ത്തനക്ഷമമായ പരിഹാരങ്ങളിലേക്ക് നയിക്കാന്‍ ഉതകുന്ന ചര്‍ച്ചകളില്‍ ഭാഗഭാക്കാകുന്ന നേതാക്കളുടെ ഒരു ശ്രേണി കെട്ടിപ്പടുക്കാനാണ് ഫോറം ലക്ഷ്യമിടുന്നത്. ഉദ്ഘാടന ഫോറം നടന്നത് സിംഗപ്പൂരിലാണ്. രണ്ടാം ചര്‍ച്ചാവേദിക്ക് ആതിഥേയത്വം വഹിച്ചത് ബെയ്ജിങ്ങാണ്. ആഗോള സാമ്പത്തിക നിര്‍വഹണം, വ്യാപാരവും നിക്ഷേപവും, സാങ്കേതികവിദ്യ, നഗരവല്‍ക്കരണം, മൂലധന വിപണികള്‍, കാലാവസ്ഥാ വ്യതിയാനം, ഉള്‍ച്ചേര്‍ക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകും.
കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം ലോക സമ്പദ് വ്യവസ്ഥ ചര്‍ച്ച ചെയ്യപ്പെടുന്നത്. സമ്പദ് വ്യവസ്ഥയ്ക്കു കരുത്തു പകരുന്നതിനും ഭാവി പരിപാടികള്‍ ഒരുക്കുന്നതിനുമായുള്ള ചര്‍ച്ചകള്‍ക്ക് ഫോറം സാക്ഷ്യം വഹിക്കും.
സൈനികരോടൊത്ത് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു
#krishijagran #kerala #news #pm #willaddress #Bloomberg