1. News

സൈനികരോടൊത്ത് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു

തൻറെ ദീപാവലി സായുധസേനയ്‌ക്കൊപ്പം ചെലവഴിക്കുന്ന പാരമ്പര്യം തുടര്‍ന്നുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അതിര്‍ത്തി മേഖലയായ ലോഗേവാലയിലെ സൈനീകരോട് സംവദിക്കുകയും അവരെ അഭിസംബോധനചെയ്യുകയും ചെയ്തു. മഞ്ഞുമൂടിയ മലനിരകളിലോ അല്ലെങ്കില്‍ മരൂഭൂമിയിലോ എവിടെ ആയാലും സൈനീകരോടൊത്തു ചേരുമ്പോള്‍ മാത്രമേ തൻറെ ദീപാവലി സമ്പൂര്‍ണ്ണമാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യാക്കാരുടെയും അഭിനന്ദങ്ങളും ആശംസകളും പ്രധാനമന്ത്രി അതിര്‍ത്തിയിലെ സൈനീക ഉദ്യോഗസ്ഥര്‍ക്ക് നേരുകയും ചെയ്തു. ധീരരായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അഭിവന്ദനം അര്‍പ്പിച്ച പ്രധാനമന്ത്രി അവരുടെ ത്യാഗത്തിന് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. സായുധസേനയ്ക്ക് ദേശവാശികളുടെ നന്ദി അറിയിച്ച പ്രധാനമന്ത്രി 130 കോടി ഇന്ത്യാക്കാര്‍ സൈന്യത്തോടൊപ്പം ശക്തമായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു.

Meera Sandeep

തൻറെ ദീപാവലി സായുധസേനയ്‌ക്കൊപ്പം ചെലവഴിക്കുന്ന പാരമ്പര്യം തുടര്‍ന്നുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അതിര്‍ത്തി മേഖലയായ ലോഗേവാലയിലെ സൈനീകരോട് സംവദിക്കുകയും അവരെ അഭിസംബോധനചെയ്യുകയും ചെയ്തു. മഞ്ഞുമൂടിയ മലനിരകളിലോ അല്ലെങ്കില്‍ മരൂഭൂമിയിലോ എവിടെ ആയാലും സൈനീകരോടൊത്തു ചേരുമ്പോള്‍ മാത്രമേ തൻറെ ദീപാവലി സമ്പൂര്‍ണ്ണമാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യാക്കാരുടെയും അഭിനന്ദങ്ങളും ആശംസകളും പ്രധാനമന്ത്രി അതിര്‍ത്തിയിലെ സൈനീക ഉദ്യോഗസ്ഥര്‍ക്ക് നേരുകയും ചെയ്തു. ധീരരായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അഭിവന്ദനം അര്‍പ്പിച്ച പ്രധാനമന്ത്രി അവരുടെ ത്യാഗത്തിന് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. സായുധസേനയ്ക്ക് ദേശവാസികളുടെ നന്ദി അറിയിച്ച പ്രധാനമന്ത്രി 130 കോടി ഇന്ത്യാക്കാര്‍ സൈന്യത്തോടൊപ്പം ശക്തമായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു.

ആക്രമണകാരികളേയും നുഴഞ്ഞുകയറ്റക്കാരെയും അഭിമുഖീകരിക്കാന്‍ ശേഷിയുള്ള രാജ്യം മാത്രമേ സുരക്ഷിതമായിരിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി പറഞ്ഞു . അന്തര്‍ദ്ദേശിയ സഹകരണത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും സമവാക്യങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും ജാഗ്രതയാണ് സുരക്ഷയ്ക്ക് ഏറ്റവും പ്രധാനമെന്നതും, ശ്രദ്ധയാണ് സന്തോഷിന്റെ അടിത്തറയെന്നതും വിജയത്തിന്റെ ആത്മവിശ്വാസം ശക്തിയാണെന്നതും മറക്കാനാവില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യയുടെ നയം വളരെ വ്യക്തമാണെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യ മനസിലാക്കുന്നതിലും വിശദീകരിക്കുന്നതിലുമാണ് വിശ്വസിക്കുന്നത്. എന്നാല്‍ നമ്മെ പരീക്ഷിക്കാനുള്ള ഒരു ശ്രമമുണ്ടായാല്‍ പ്രതിരോധവും അതുപോലെ തീവ്രമായിരിക്കും.
പ്രധാനമന്ത്രി സൈനീകരോട് മൂന്നുകാര്യങ്ങള്‍ ആവശ്യപ്പെട്ടു-ഒന്നാമതായി നൂതനാശയങ്ങള്‍ അവരുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കാന്‍. രണ്ടാമതായി യോഗയെ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും അവസാനമായി, മാതൃഭാഷയ്ക്കും ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ കുറഞ്ഞപക്ഷം മറ്റൊരു ഭാഷ കൂടി പഠിക്കാനും. ഇത് നിങ്ങളുടെ ജീവിതത്തില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കും, പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി കിസാൻ മൻധൻ യോജനയിലൂടെ കർഷകർക്ക് പ്രതിമാസം 3000 രൂപ ലഭിക്കും

പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി ഇനി മുതൽ അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ കൊടുക്കാം

#krishijagran #kerala #news #pm #celebrate #diwali #withsoldiers

English Summary: PM celebrated Diwali with Soldiers of Indian Armed Forces

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds