Updated on: 4 December, 2020 11:19 PM IST
Brahmagiri coffee

ബ്രഹ്മഗിരി വയനാട് കോഫി കാപ്പിപ്പൊടി നിർമാണത്തിലേക്ക് കടക്കുന്നു. കണിയാമ്പറ്റയിലുള്ള വ്യവസായിക ഉൽപാദക യൂണിറ്റ് ഈമാസം 28ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.നിലവില്‍ ബ്രഹ്മഗിരി കാപ്പി കർഷക ഫെഡറേഷനു കീഴിലുള്ള ആറു പഞ്ചായത്തുകളിൽ രജിസ്​റ്റർ ചെയ്തിട്ടുള്ള കർഷക കൂട്ടായ്മകളിലൂടെയാണ് കാപ്പിയുടെ സംഭരണം, സംസ്​കരണം, വിതരണം എന്നിവ നടത്തുന്നത്. ഇടനിലക്കാരില്ലാതെ കർഷകർക്ക് വരുമാനം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ പഞ്ചായത്തു കളിലേക്കും പദ്ധതിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്.മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനകം ജില്ലയിലെ കാപ്പിതോട്ടങ്ങള്‍ സുസ്ഥിര കൃഷിയിടങ്ങളാവും. കോഫി ബോർഡി​ൻ്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള വയനാടൻ റോബസ്​റ്റ, അറബിക്ക ബ്ലൻഡ് ചെയ്ത നോർമൽ കോഫി പൗഡർ, ഫിൽറ്റർ കോഫി, സ്​പൈസസ്​ കോഫി എന്നിവ ഓണത്തിന് ഉപഭോക്താക്കളിലെത്തിക്കും.Brahmagiri coffee entering in to manufacturing coffee powder.The industrial production unit at Kanyampatta will be inaugurated by Industries Minister E.P. Jayarajan.

മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണത്തിലൂടെ വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്ക് കൂടുതല്‍ ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് കാപ്പിപ്പൊടി നിര്‍മാണ യൂണിറ്റിലേക്ക് ബ്രഹ്മഗിരി കടക്കുന്നത്. ബ്രഹ്മഗിരി വയനാട് കോഫി ഡിവിഷന്റെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിച്ച അഞ്ച് ടണ്‍ കാപ്പി കുവൈറ്റിലേക്ക് കയറ്റി അയച്ചിരുന്നു. 40 ടണ്‍ കാപ്പിന് ഒഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. വില്‍പ്പന ചെലവ് കഴിഞ്ഞുള്ള മിച്ചം കര്‍ഷകന് അധികവിലയായി നല്‍കും. കാപ്പിപ്പൊടി യൂണിറ്റ് വന്നതോടെ കര്‍ഷകന്‍ വിപണിയില്‍ കൂടുതല്‍ ശക്തനാവും.

.



English Summary: Brahmagiri coffee unit to start coffee production unit
Published on: 27 July 2020, 12:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now