Updated on: 4 December, 2020 11:18 PM IST

സംസ്ഥാനത്തെ വെളിച്ചെണ്ണ ഉല്‍പ്പാദനത്തിനും വ്യാപാരത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വില്‍ക്കപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണിത്.

വെളിച്ചെണ്ണയ്ക്ക് ഇനി മുതല്‍ ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സംസ്ഥാനത്ത് വെളിച്ചെണ്ണ ഉല്പാദിപ്പിച്ച്‌ പാക്ക് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വ്യാപാരികള്‍ക്ക് വെളിച്ചെണ്ണയുടെ ഒരു ബ്രാന്‍ഡ് മാത്രമേ മാര്‍ച്ച്‌ 15 മുതല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ആ ബ്രാന്‍ല്ലാതെ മറ്റ് ബ്രാന്‍ഡുകള്‍ ഒന്നും അവരുടെ സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല.

ബ്രാന്‍ഡ് ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയാല്‍ നിരോധനം ഏര്‍പ്പെടുത്തും. ഇങ്ങനെ ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചാല്‍ പിന്നീട് അതേ സ്ഥാപനത്തിന് പുതിയ ബ്രാന്‍ഡിന് അനുമതി നല്‍കുകയുമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്ന് ലൂസ് വെളിച്ചെണ്ണകൊണ്ടുവന്ന് പാക്ക് ചെയ്യുന്നവര്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വാങ്ങി ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ലഭ്യമാക്കി ബ്രാന്‍ഡ്ര് രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം മാത്രമേ വെളിച്ചെണ്ണ പാക്ക് ചെയ്ത് വില്പനയ്ക്കായി വിപണിയില്‍ എത്തിക്കാന്‍ പാടുകയുള്ളൂ.

എല്ലാ വെളിച്ചെണ്ണ ഉല്പാദകരും മുതലക്കുളത്തുള്ള ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ലൈസന്‍സിന്റെ പകര്‍പ്പും ലേബലിന്റെ മാതൃകയും സഹിതം ഹാജരായി അപേക്ഷ നല്‍കണമെന്ന് അറിയിപ്പില്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8943346191.

English Summary: Brand name for coconut made compulsory
Published on: 10 March 2020, 11:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now