Updated on: 7 March, 2022 10:03 PM IST
അന്തർദേശീയ വനിതാദിനത്തിൽ കൃഷി ജാഗരൺ

അടിച്ചമർത്തപ്പെട്ട ഏത് ശബ്ദവും ഉയർത്തെഴുന്നേറ്റിട്ടുള്ളത് ശക്തമായ പ്രതിരോധത്തിലൂടെയും ചെറുത്തുനിൽപ്പിലൂടെയുമാണ്. പുരുഷനെ പോലെ തന്നെ അവകാശങ്ങളും സ്വാതന്ത്ര്യവും തങ്ങൾക്കുമുണ്ടെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് മാർച്ച് 8 ആഗോളതലത്തിൽ വനിതാദിനം ആഘോഷിക്കുകയാണ്. 'ഇന്നത്തെ ലിംഗസമത്വം നാളത്തെ സുസ്ഥിരതയ്ക്ക് വേണ്ടി,' എന്ന ആശയമാണ് 2022ലെ അന്തർദേശീയ വനിതാദിനത്തിന്റെ ആശയം. 

ബന്ധപ്പെട്ട വാർത്തകൾ: ഭുവനേശ്വരി ഇനി കർഷകശ്രീ

ആണിനും പെണ്ണിനുമിടയിൽ സമൂഹം പതിപ്പിച്ചു നൽകിയ വേർതിരിവുകൾ തകർത്തെറിയാനായിരുന്നു കഴിഞ്ഞ വർഷം പരിശ്രമിച്ചതെങ്കിൽ, സമകാലികവും കടന്ന് സുസ്ഥിരമായ ഭാവിയിലേക്കുള്ള ചുവട് വയ്പ്പാണ് ഇത്തവണത്തെ വനിതാദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

തങ്ങളുടെ സ്വത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് വ്യക്തമായ അവബോധമുള്ള, അതിനായി പ്രയത്നിക്കുന്ന ഓരോ വനിതയ്ക്കുമൊപ്പം കൃഷി ജാഗരണും കൈകോർക്കുകയാണ്. കൃഷിയിലായാലും സംരഭങ്ങളിലായാലും തന്റെ കയ്യൊപ്പ് പതിപ്പിക്കാനൊരുങ്ങുന്ന വനിതകളെ ഈ അന്തർദേശീയ വനിതാദിനത്തിൽ കൃഷി ജാഗരൺ പരിചയപ്പെടുത്തുകയാണ്. ഒപ്പം, വനിതകളുടെ വ്യക്തമായ പങ്കാളിത്തത്തോടെ മാധ്യമരംഗത്ത് പ്രാതിനിധ്യം ഉറപ്പിച്ച കൃഷി ജാഗരൺ ദേശീയ ഭാഷയിലും 12 പ്രാദേശിക ഭാഷകളിലുമായി വെബ്ബിനാറുകളും, വനിതാ മാധ്യമ പ്രവർത്തകർ നയിക്കുന്ന പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിൽ 'വെച്ചൂരമ്മയ്ക്ക്' പത്മശ്രീ തിളക്കം; മലയാളത്തിന് നാല് അവാർഡുകൾ

വനിതാദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ഈ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് കൃഷി ജാഗരണിന്റെ ഡയറക്ടർ ഷൈനി ഡൊമിനിക് ആണ്. കഴിഞ്ഞ ഒരു ദശകമായി ഡിജിറ്റൽ- പ്രിന്റ് മേഖലയിലെ കൃഷി ജാഗരണിന്റെ പ്രവർത്തനങ്ങളിൽ നിർണായക സാന്നിധ്യവും നേതൃത്വവും നൽകി പിന്തുണച്ച വ്യക്തി കൂടിയാണ് ഷൈനി ഡൊമിനിക്.
രണ്ട് ദിവസം നീണ്ട വനിതാദിനാഘോഷ ചടങ്ങിലെ പരിപാടികളെ കുറിച്ച് ചുവടെ വിവരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവ്‌ കൃഷിയിലെ 'ലളിത' മാതൃക

മാർച്ച് 7ന് നടന്ന വനിതാദിനാഘോഷത്തിൽ ഷൈനി ഡൊമിവനിക്കിന്റെ നേതൃത്വത്തിൽ കൃഷി ജാഗരണിലെ മുഴുവൻ മാധ്യമപ്രവർത്തകരും കേക്ക് മുറിച്ച് മധുരം പങ്കുവച്ചും, സമ്മാന വിതരണം നടത്തിയും പരിപാടികൾക്ക് തുടക്കം കുറിച്ചു. ശേഷം, 2022ലെ വനിതാദിനാഘോഷത്തിന്റെ ആശയം പേറുന്ന #BreakTheBias അവതരിപ്പിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടും സംഘടിപ്പിച്ചു.

മാർച്ച് 8ലെ പ്രധാന പരിപാടികൾ

  • രാവിലെ 9 മണിയ്ക്ക്- കൃഷി ജാഗരൺ വനിതകൾ ഒരുമിച്ചുള്ള Live Interaction Session

    വിഷയം: കൃഷി ജാഗരണിലെ അനുഭവങ്ങളും, കാർഷിക മേഖലയിലെ സ്ത്രീകളുടെ ഭാവിയും

  • രാവിലെ 9.30ന്- കൃഷി ജാഗരൺ കേരള- 'കാർഷിക മേഖലയിൽ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ Live Webinar

  • തമിഴ്, തെലുങ്ക്, കന്നഡ, അസമീസ് തുടങ്ങിയ 10 പ്രാദേശിക ഭാഷകളിൽ ഇന്ത്യൻ വനിതാകർഷകരുമായി നടത്തിയ വെബ്ബിനാറുകൾ

  • 2 മണി മുതൽ- സ്റ്റാൾവാർട്ട് കോർപ്പറേറ്റ് വീക്ഷണം എന്ന വിഷയത്തിൽ Live Session

  • വൈകുന്നേരം 4 മണി മുതൽ- 'വനിതാകർഷകരുടെ സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനം - സ്ത്രീ സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാവി'- എന്ന വിഷയത്തിൽ വനിതാ സംരംഭകർ പങ്കെടുക്കുന്ന Live Interaction

English Summary: #BreakTheBias: Krishi Jagaran Celebrates International Women's Day 2022 With Live Programmes Of Agrowomen And Entrepreneurs
Published on: 07 March 2022, 10:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now