Features

ഭുവനേശ്വരി ഇനി കർഷകശ്രീ

ഭുവനേശ്വരി
ഭുവനേശ്വരി

പാലക്കാട്: നെല്ലറയുടെ നാടിൻറെ അഭിമാനം, കൃഷിയെ അടുത്തറിഞ്ഞ് പാടങ്ങളിലിറങ്ങി പണിയെടുക്കുന്ന ഒരു വീട്ടമ്മ. രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന കർഷകശ്രീ പുരസ്കാര ജേതാവായ എലപ്പുള്ളി മാരുതി ഗാർഡനിലെ പി. ഭുവനേശ്വരി അമ്മയ്ക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട് ഈ മണ്ണിൽ.

വെറും നാലേക്കർ തരിശുഭൂമിയിൽ ആരംഭിച്ച കൃഷി ഇന്ന് 24 ഏക്കർ കൃഷിഭൂമിയായി മാറ്റിയതിൽ നിന്ന് തന്നെ അവരുടെ കഠിനാധ്വാനവും മണ്ണിനോടുള്ള സ്നേഹവും മനസ്സിലാവും.

മണ്ണാർക്കാട് എടത്തുനാട്ടുകരയിൽ ഒരു പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച ഭുവനേശ്വരി അമ്മയ്ക്ക് ചെറുപ്പം മുതലേ കൃഷിയോട് ആരാധനയും വാസനയുമുണ്ടായിരുന്നു.

അതുതന്നെയാണ് അവരെ കൃഷി വഴി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതും. പശുവളർത്തലിൽ നിന്നാണ് തുടക്കം. ഇപ്പോൾ പത്തേക്കറിൽ നെൽകൃഷിയും ബാക്കി സ്ഥലത്ത് പച്ചക്കറിയും മാവും, കവുങ്ങുമെല്ലാം കൃഷി ചെയ്യുന്നു. വെള്ളമില്ലാതെ മരുഭൂമിയായി കിടന്ന ഈ മണ്ണിനെ വിളഭൂമിയാക്കി മാറ്റിയെന്ന് പറയുമ്പോൾ അതിൻറെ അദ്ധ്വാനവും പ്രൗഢിയും ഭുവനേശ്വരിയുടെ മുഖത്ത് കാണാം.

Pride of the paddy field, a housewife who knows the farm well and works in the fields. The winner of the Karshakashree Award, which is given every two years, is Elappully Maruti Garden's P.O. Bhuvaneshwari Amma still has a lot to do in this soil.

ജൈവപച്ചക്കറികളാണ് ഇവർ കൃഷി ചെയ്യുന്നത്. അത് ഇവരുടെ കൃഷിയുടെ മാറ്റു കൂട്ടുന്നു. "ജീവിതശൈലീരോഗങ്ങൾ വരുന്നത് തെറ്റായ ഭക്ഷണരീതി കാരണമാണ്. വിഷം വാങ്ങുക, പാകം ചെയ്യുക, കഴിക്കുക, ഇതാണ് ഇന്ന് വീടുകളിലും ഹോട്ടലുകളിലും നടക്കുന്നത്" അവർ പറയുന്നു.

എല്ലാറ്റിനും കൂട്ടായി കൈപിടിച്ച് എല്ലാ സഹായവും ചെയ്യുന്നത് തൻറെ കുടുംബമാണ്. അവരുടെ പിന്തുണയും പ്രചോദനവുമാണ് എന്നെ ഇതുവരെ എത്തിച്ചതും. ഭർത്താവ് റിട്ട. പ്രധാന അദ്ധ്യാപകൻ വെങ്കിടാചലപതിയും മക്കളായ സജിത്, സാബിത്, സബിത, അനി മരുമക്കളായ രശ്മി, ലിറ്റീഷ്യ, മാധവദാസ് എന്നിവരാണ് തൻറെ ശക്തിയും താങ്ങുമെന്ന് പറയുന്നു.

"പത്താം ക്ലാസ് വരെ പഠിച്ച ഞാൻ ഇന്ന് ഒരുപാട് കുട്ടികൾക്ക് ജൈവകൃഷിയെ കുറിച്ച് ക്ലാസ്സെടുക്കുന്നു. അതെൻറെ വലിയ നേട്ടമായി കാണുന്നു".

കിട്ടുന്നതിൽ പാതിയും ദാനം ചെയ്യുന്ന ഭുവനേശ്വരി അമ്മ നാട്ടുകാർക്ക് അന്നദാതാവാണ്. കോവിഡു കാലത്ത് ദിവസവും പൊതിച്ചോറ് നൽകിയും തളർന്നു കിടക്കുന്ന രോഗികളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നു അവർ. ഇപ്പോഴും നിസ്വാർത്ഥമായ ഈ സേവനം കൃഷി സ്നേഹിയായ ഈ വീട്ടമ്മ മുടക്കമില്ലാതെ തുടരുന്നു.


English Summary: Bhuvaneswari amma is now Karshakasree

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds