Updated on: 18 January, 2022 6:30 AM IST
BSF Constable Recruitment 2022: Apply for 2788 posts

ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ (BSF) കോൺസ്റ്റബിൾ തസ്തികയിലെ 2788  ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. 

കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികകളിലാണ് ഒഴിവുള്ളത്. ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്ന 2788 ഒഴിവുകളിൽ 2651 ഒഴിവുകൾ പുരുഷൻമാർക്കും 137 ഒഴിവുകൾ വനിതകൾക്കുമായി മാറ്റിവെച്ചിട്ടുണ്ട്. ജനുവരി 15ന് രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു  താൽപ്പര്യമുള്ളവർക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണലിൻറെ ഒഴിവ്

അവസാന തീയതി

ജനുവരി 15ന് ഓൺലൈനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും

കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഒരു അംഗീകൃത ബോർഡിന് കീഴിൽ പഠിച്ച് പത്താം ക്ലാസ് പാസായവരായിരിക്കണം. ഇതിന് പുറമെ നിശ്ചിത ട്രേഡിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരചയവും വേണം. രണ്ടു വർഷത്തെ ഡിപ്ലോമയുള്ളവർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയമുണ്ടായാൽ മതി.

തൃശൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയിലും എറണാകുളം ഗവ ഗസ്റ്റ് ഹൗസിലും ഒഴിവുകൾ

പ്രായപരിധി

18 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2021 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

തെരഞ്ഞെടുപ്പ് രീതി

വിവിധ ഘട്ടങ്ങളിലൂടെയാണ് കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ട്രേഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ടായിരിക്കും.

English Summary: BSF Constable Recruitment 2022: Apply for 2788 posts
Published on: 17 January 2022, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now