Updated on: 25 May, 2022 7:51 AM IST
BSF Group B Recruitment 2022: Apply Online For 90 Inspector, SI And Other Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (Border Security Force - BSF) ഗ്രൂപ്പ് ബി തസ്‌തികകളിലെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു.  ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്ക്സ്), ജൂനിയർ എഞ്ചിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ), എന്നി തസ്തികകളിലാണ് ഒഴിവുകൾ.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് BSF ന്റെ ഔദ്യോഗിക വെബ്സൈറ്റ് rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സാക്ഷ്യപത്രങ്ങൾ/രേഖകൾ എന്നിവയുടെ പരിശോധന, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), വിശദമായ മെഡിക്കൽ പരിശോധന (DME). എന്നിവയും ഉണ്ടായിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഐ.ബി.പി.എസിലെ, റിസര്‍ച്ച് അസോസിയേറ്റ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തീയതി

ജൂൺ 8 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്): 1 പോസ്റ്റ്

പേ സ്കെയിൽ: 44900 – 142400/- ലെവൽ-7

സബ് ഇൻസ്പെക്ടർ (വർക്സ്): 57

പേ സ്കെയിൽ: 35400 – 112400/- ലെവൽ-6

ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ): 32 തസ്തികകൾ

പേ സ്കെയിൽ: 35400 – 112400/- ലെവൽ-6

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/05/2022)

വിദ്യാഭ്യാസ യോഗ്യതകൾ

സബ് ഇൻസ്‌പെക്ടർ (വർക്കുകൾ): ഉദ്യോഗാർത്ഥി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

സബ് ഇൻസ്പെക്ടർ (ഇലക്‌ട്രിക്കൽ): ഉദ്യോഗാർത്ഥി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിരമിച്ച ഉദ്യോഗസ്ഥർക്ക് തൊഴിലവസരമൊരുക്കുന്നു; 600ൽപ്പരം ഒഴിവുകൾ

ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്): ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആർക്കിടെക്ചറിൽ ബിരുദം ഉണ്ടായിരിക്കുകയും ആർക്കിടെക്റ്റ്സ് ആക്ട്, 1972 പ്രകാരം കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്യുകയും വേണം.

നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി പരീക്ഷാ ഫീസ് അടയ്ക്കാം. Gen/OBC/EWS-ന്: 200/- രൂപയാണ് ഫീസ്. വനിതകൾ/എസ്‌സി/എസ്ടി/എക്സ് - എസ് എന്നിവർക്ക് ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് BSF ന്റെ ഔദ്യോഗിക വെബ്സൈറ്റ് rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സാക്ഷ്യപത്രങ്ങൾ/രേഖകൾ എന്നിവയുടെ പരിശോധന, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), വിശദമായ മെഡിക്കൽ പരിശോധന (DME). എന്നിവയും ഉണ്ടായിരിക്കും.

English Summary: BSF Group B Recruitment 2022: Apply Online For 90 Inspector, SI And Other Posts
Published on: 25 May 2022, 07:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now