Updated on: 7 October, 2021 5:58 PM IST
Business loan holders can avail of loans up to Rs 10 crore with a moratorium!

സംരംഭങ്ങൾ നടത്തുന്ന മിക്കവരും ബിസിനസ് ലോൺ ഉള്ളവരാണ്. ഏറ്റവും കൂടുതൽ ഇത്തരം ലോണുകൾ പ്രയോജനപ്പെടുന്ന വിഭാഗത്തിൽ എംഎസ്എംഇ മേഖലയുമുണ്ട്. 

കൊവിഡ് കാലത്ത് ഇത്തരം സംരംഭങ്ങൾക്ക് അധിക പണ ലഭ്യത ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഇസിഎൽജിഎസ് അല്ലെങ്കിൽ എമര്‍ജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരൻറി പദ്ധതിക്ക് കീഴിൽ അധിക ലോൺ അനുവദിച്ചിരുന്നു. നിലവിൽ ലോണുകൾ ഉള്ളവര്‍ക്ക് നിബന്ധനകളോടെ അധിക ലോൺ എടുക്കാം. പദ്ധതി പ്രകാരം ലോണിനായി അപേക്ഷിക്കേണ്ട അവസാന തിയതി ഇപ്പോൾ 2022 മാര്‍ച്ച് 31 വരെയാണ്. എംഎസ്എംഇ മേഖലക്ക് സഹായം നൽകാൻ 2020 ജൂണിലാണ് പദ്ധതി ആവിഷ്കരിച്ചത്. പിന്നീട് പദ്ധതി വിപുലീകരിച്ചിരുന്നു.

ചെറുകിട സംരംഭങ്ങൾക്കാണ് ആദ്യം ഇസിഎൽജിഎസ് പദ്ധതിക്ക് (ECLGS Scheme) കീഴിൽ സഹായം ലഭ്യമാക്കിയിരുന്നെങ്കിലും പിന്നീട് ഈ പദ്ധതിയുടെ പരിധി സര്‍ക്കാര്‍ വിപുലീകരിച്ചിരുന്നു. ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നീ സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥലങ്ങളില്‍ തന്നെ ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാം. ഇതിനുള്ള രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരൻറി ലഭിക്കും. 7.5 ശതമാനം കുറഞ്ഞ നിരക്കിൽ ലോൺ ലഭ്യമാണ്.

വായ്പാ പുനക്രമീകരണത്തിന് അര്‍ഹരായ വായ്പാക്കാര്‍ക്ക് ആദ്യത്തെ 12 മാസം പലിശ മാത്രവും പിന്നീടുള്ള 36 മാസങ്ങള്‍ പലിശയും മുതലുമുള്‍പ്പെടെയുമുള്ളതുമായ തുക അടയ്ക്കാം മൊത്തം നാലുവര്‍ഷത്തെ തിരിച്ചടവ് വ്യവസ്ഥയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇതിനു മുമ്പ് സെ്റ്റംബര്‍ 30 വരെയായിരുന്നു കാലാവധി എങ്കിലും വീണ്ടും നീട്ടി നൽകുകയായിരുന്നു.

എന്തൊക്കെയാണ് നിബന്ധനകൾ?

പ്രീ അപ്രൂവ്ഡ് വായ്പയായ ഇസിഎൽജിഎസ് ലഭിയ്ക്കുന്നതിന് വായ്പ 50 കോടി രൂപ കവിയരുത്. മൊത്തം വിറ്റുവരവ് 250 കോടി രൂപ കവിയാനും പാടില്ല. 9.25 ശതമാനം പലിശ നിരക്കിലാണ് പൊതുവായ ലോൺ അനുവദിയ്ക്കുക.  ആദ്യ ഒരു വര്‍ഷം തിരിച്ചടവിന് മോറട്ടോറിയം ലഭ്യമാണ്. മുദ്ര ലോൺ ഉള്ളവര്‍ക്കും സഹായം ലഭിക്കും. ഇടത്തരം സംരംഭങ്ങളുടെ നിലവിലെ വായ്പാകുടിശിക 500 കോടിയായിരിക്കണമെന്ന പരിധിയിലും ഇളവുകൾ നൽകും.

SBI Aarogyam Healthcare Business Loan: ആരോഗ്യമേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ 10 ലക്ഷം മുതൽ 100 കോടി രൂപ വരെ ലോൺ

സ്വന്തമായി ബിസിനസ് ആരംഭിക്കാൻ പ്ലാനുണ്ടോ? വനിതകൾക്ക് ഇതാ സർക്കാരിന്റെ 5 വായ്പ പദ്ധതികൾ

English Summary: Business loan holders can avail of loans up to Rs 10 crore with a moratorium!
Published on: 07 October 2021, 03:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now