നാമെല്ലാവരും സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷേ വിജയത്തിൻറെ താക്കോൽ എന്താണെന്ന് അറിയണ്ടേ? അത് വിജയകരമായി ചെയ്യാനുള്ള ബിസിനസ്സ് ടിപ്പുകളെക്കുറിച്ചാണ് ആദ്യമായി അറിഞ്ഞിരിക്കേണ്ടത്. അതിനായി മറ്റുള്ളവരിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കുന്നതും, കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്നതും, നിങ്ങളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ട്. ബിസിനസ്സുകൾ വിജയകരമായും, ലാഭകരമായും ചെയ്യാൻ ഉപകരിക്കുന്ന ചില ടിപ്പുകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
1. താല്പര്യമുള്ള ബിസിനസ്സ് തെരഞ്ഞെടുക്കുക
ചെയ്യുന്ന ബിസിനസ്സിനോടുള്ള താല്പര്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബിസിനസ്സിൽ ഹൃദയത്തിൽ നിന്ന് ചിന്തിക്കരുത്, തലച്ചോറിൽ നിന്നാണ് ചിന്തിക്കേണ്ടതെന്ന് ഓർക്കുക. വൈകാരിക വശത്തെ (emotional side) മാറ്റി നിർത്തി ശരിയെതെന്ന് നോക്കി പ്രവർത്തിക്കുക.
2. സ്ഥിരത പുലർത്തുകയും ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുക
വിജയം വരിക്കാനുള്ള കഠിനാധ്വാനത്തിൽ ആദ്യം വേണ്ടത് സ്ഥിരതയാണ് (consistency). തുടക്കത്തിൽ പരാജയപ്പെടുകയാണെന്ന് തോന്നിയാൽ തളരരുത്. കഠിനാധ്വാനത്തിന് ഇന്ന് അല്ലെങ്കിൽ നാളെ പ്രതിഫലം ലഭിക്കുമെന്ന് ഓർമ്മിക്കുക.
3. ചെറിയ നിക്ഷേപം (Small investment)
ഒരു ബിസിനസ്സ് ആരംഭിക്കുമ്പോൾ, ചെറിയ നിക്ഷേപത്തിൽ തുടങ്ങുക. ആവശ്യത്തിന് വേണ്ടി മാത്രം പണം ചെലവാക്കുക. ഭാവിയിലേക്കായി സമ്പാദിക്കാൻ ശ്രമിക്കുക. ബിസിനസ്സ് വളർന്നുതുടങ്ങിയാൽ, നിക്ഷേപം വർദ്ധിപ്പിക്കാൻ കഴിയും.
4. ഏതൊരു ജോലിയേയും ചെറുതായോ വലുതായോ കാണരുത്
എല്ലാ ജോലിയേയും തുല്യമായി കണക്കാക്കണം. നിങ്ങളുടെ മനസ്സിൽ നിന്ന് അങ്ങനെയുള്ള ചിന്താഗതി നീക്കം ചെയ്യുക. അപ്പോൾ മാത്രമേ ബിസിനസ്സിൽ വിജയിക്കുവാൻ സാധിക്കുള്ളു.
5. പരീക്ഷിച്ചുനോക്കിയ ശേഷം ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക
വ്യത്യസ്ത രീതികളിൽ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബിസിനസ്സിൽ വിജയിക്കാൻ നല്ല അവസരങ്ങളുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് മാത്രം ചെയ്യുക
അനുബന്ധ വാർത്തകൾ കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാൻ സാധിക്കുന്ന സ്വദേശി ബിസിനസ്സ് ആശയങ്ങൾ ഗ്രാമീണരെ സമ്പന്നരാക്കുന്നു
#krishijagran #kerala #businesstips #investment #profitable