Updated on: 3 May, 2024 11:24 PM IST
By joining this LIC policy you can ensure a good pension from the age of 40

സാധാരണയായി 60 വയസ്സ് കഴിഞ്ഞാലാണ് ജോലിയിൽ വിരമിക്കുന്നത്. അതിനുശേഷമാണല്ലോ പെൻഷൻ ലഭിക്കാൻ തുടങ്ങുന്നത്. എന്നാൽ എല്‍ഐസിയുടെ ചില പോളിസി എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് 40 വയസ്സുമുതൽ തന്നെ പെൻഷൻ ലഭ്യമാക്കാം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) സരള്‍ പെന്‍ഷൻ പദ്ധതിയെ കുറിച്ചാണ് വിവരിക്കുന്നത്.

ഈ പോളിസി എടുക്കുന്ന സമയത്ത് ഒറ്റതവണ പ്രീമിയം പെന്‍ഷന്‍ അടയ്ക്കുകയാണ് വേണ്ടത്. അതിന് ശേഷം നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കും. പോളിസി എടുത്ത ഉടന്‍ തന്നെ നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിച്ചു തുടങ്ങുന്ന ഒരു പദ്ധതിയാണ് സരള്‍ പെന്‍ഷന്‍ പദ്ധതി. സരള്‍ പെന്‍ഷന്‍ പോളിസിയുടെ ആനുകൂല്യത്തിനുള കുറഞ്ഞ പ്രായപരിധി 40 വയസും കൂടിയത് 80 വയസുമാണ്.

രണ്ട് വഴികളിലൂടെയാണ് ഈ പെന്‍ഷന് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുന്നത്, ഒന്ന്  സിംഗിള്‍ ലൈഫ്, മറ്റേത് ജോയിന്റ് ലൈഫ്. സിംഗിള്‍ ലൈഫില്‍ പോളിസി ആരുടെ പേരിലും എടുക്കാം. പെന്‍ഷന്‍കാരൻ  ജീവിച്ചിരിക്കുന്നിടത്തോളം കാലം അയാള്‍ക്ക് പെന്‍ഷന്‍ ലഭിക്കും. പോളിസിയുടമയുടെ മരണശേഷം അടിസ്ഥാന പ്രീമിയം തുക നോമിനിക്ക് തിരികെ നല്‍കും. ജോയിന്റ് ലൈഫില്‍ ജീവിതപങ്കാളിക്കും കവറേജ് ഉണ്ട്. ജീവിച്ചിരിക്കുന്നിടത്തോളം പോളിസിയുടമയ്ക്ക് പെന്‍ഷന് ലഭിക്കും. പോളിസിയുടമയുടെ മരണശേഷം അയാളുടെ ജീവിതപങ്കാളിക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കും. അവരുടേയും മരണശേഷം അടിസ്ഥാന പ്രീമിയം തുക നോമിനിക്ക് കൈമാറും.

പോളിസി നാല് ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. ഇത് പ്രകാരം പെന്‍ഷന്‍ എപ്പോള്‍ ലഭിക്കണമെന്ന് പോളിസിയുടമയ്ക്ക് തീരുമാനിക്കാം. പെന്‍ഷന്‍ എല്ലാ മാസവും ലഭിക്കുന്ന രീതി, ഓരോ മൂന്ന് മാസം കൂടുമ്പോള്‍ ലഭിക്കുന്നത്, ഓരോ 6 മാസവും കൂടുമ്പോള്‍ ലഭിക്കുന്നത് അല്ലെങ്കില്‍ 12 മാസം കൊണ്ട് ലഭിക്കുന്നത്. ഇതില്‍ ഏത് ഓപ്ഷന്‍ തിരഞ്ഞെടുത്താലും ആ കാലയളവില്‍ പെന്‍ഷന്‍ ലഭ്യമാകും. ഇതില്‍ ഒരാള്‍ ഒറ്റത്തവണ പ്രീമിയമായി ഏറ്റവും കുറഞ്ഞത് 2.50 ലക്ഷം രൂപ അടയ്ക്കേണ്ടതുണ്ട്. എല്ലാ മാസവും പെന്‍ഷന്‍ വേണമെങ്കില്‍ കുറഞ്ഞത് 1000 രൂപയും, മൂന്ന് മാസത്തേക്ക് 3000 രൂപയും, 6 മാസത്തേക്ക് 6000 രൂപയും, 12 മാസത്തേക്ക് 12000 രൂപയുമാണ്. പരമാവധി പരിധി ഇല്ല.

അതായത് നിങ്ങള്‍ 10 ലക്ഷം രൂപ ഒറ്റ പ്രീമിയം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രതിവര്‍ഷം 50250 രൂപ ലഭിക്കാന്‍ തുടങ്ങും. ഇത് ആജീവനാന്തം ലഭ്യമാകും. കൂടാതെ പകുതിയെത്തുമ്പോള്‍ നിങ്ങള്‍ നിക്ഷേപിച്ച തുക തിരികെ വേണമെങ്കില്‍ 5 ശതമാനം കുറച്ച് നിങ്ങള്‍ക്ക് നിക്ഷേപിച്ച തുക തിരികെ ലഭിക്കും. പോളിസി ആരംഭിച്ച തീയതി മുതല്‍ ആറ് മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പോളിസി സറണ്ടര്‍ ചെയ്യാം. പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍ അടിസ്ഥാന വിലയുടെ 95 ശതമാനം റീഫണ്ട് ചെയ്യപ്പെടും. ഈ പദ്ധതിക്ക് കീഴില്‍ വായ്പ എടുക്കാനും സാധിക്കും. പദ്ധതി ആരംഭിച്ച് 6 മാസത്തിന് ശേഷം നിങ്ങള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.

English Summary: By joining this LIC policy you can ensure a good pension from the age of 40
Published on: 03 May 2024, 11:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now