2022-23 റാബി കാലയളവിൽ (2022 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ) ഫോസ്ഫാറ്റിക്, പൊട്ടാസിക് (പി&കെ) വളങ്ങൾക്കു പോഷകാധിഷ്ഠിത സബ്സിഡിനിരക്ക് അനുവദിക്കാനുള്ള രാസവളം വകുപ്പിന്റെ നിർദേശങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. നൈട്രജൻ (എൻ), ഫോസ്ഫറസ് (പി), പൊട്ടാഷ് (കെ) സൾഫർ (എൻ) എന്നിങ്ങനെ വിവിധ പോഷകങ്ങൾക്കു കിലോഗ്രാം അടിസ്ഥാനത്തിൽ അനുവദിച്ച സബ്സിഡി ചുവടെ ചേർക്കുന്നു:
വർഷം രൂപ (കിലോഗ്രാമിന്)
എൻ പി കെ എസ്
റാബി, 2022-23
01.10.22-31.03.23 98.02 66.93 23.65 6.12
ബന്ധപ്പെട്ട വാർത്തകൾ: 54,000 ഹെക്ടറിൽ ഗോതമ്പ് വിതച്ചു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 59% വർധന: സർക്കാർ കണക്കുകൾ
സാമ്പത്തികവിഹിതം:
എൻബിഎസ് റാബി-2022ന് (01.10.2022 മുതൽ 31.03.2023 വരെ) മന്ത്രിസഭായോഗം അംഗീകരിച്ച സബ്‌സിഡി 51,875 കോടിരൂപയാണ്. ചരക്കു സബ്സിഡിവഴി നാടൻ വളത്തിനുള്ള (എസ്‌എസ്‌പി) പിന്തുണ ഉൾപ്പെടെയാണിത്.
പ്രയോജനങ്ങൾ:
ഇത് 2022-23 റാബി കാലയളവിൽ കർഷകർക്ക് എല്ലാ പി&കെ വളങ്ങളും സബ്സിഡിനിരക്കിൽ/താങ്ങാവുന്ന വിലയിൽ സുഗമമായി ലഭ്യമാക്കും. ഇതു കാർഷികമേഖലയെ പിന്തുണയ്ക്കുകയും ചെയ്യും. രാസവളങ്ങളുടെയും അസംസ്കൃതവസ്തുക്കളുടെയും അന്താരാഷ്ട്രവിലയിലെ ഏറ്റക്കുറച്ചിലുകൾ പ്രാഥമികമായി കേന്ദ്രഗവണ്മെന്റ് ഏറ്റെടുക്കും.
പശ്ചാത്തലം:
രാസവളം നിർമാതാക്കൾ/ഇറക്കുമതിക്കാർ മുഖേന കർഷകർക്കു സബ്സിഡിനിരക്കിൽ യൂറിയയും പി ആൻഡ് കെ വളങ്ങളുടെ 25 ഗ്രേഡുകളും ഗവണ്മെന്റ് ലഭ്യമാക്കുന്നു. പി ആൻഡ് കെ വളങ്ങളുടെ സബ്സിഡി നിയന്ത്രിക്കുന്നത് 01.04.2010 മുതൽ എൻബിഎസ് സ്കീമിലൂടെയാണ്. കർഷകസൗഹൃദസമീപനത്തിന് അനുസൃതമായി ഗവണ്മെന്റ് കർഷകർക്കു താങ്ങാവുന്ന വിലയിൽ പി ആൻഡ് കെ വളങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്. യൂറിയ, ഡിഎപി, എംഒപി, സൾഫർ എന്നിവയ്ക്ക് അന്താരാഷ്ട്രതലത്തിൽ കുത്തനെ വിലവർധിച്ചതു കണക്കിലെടുത്ത്, ഡിഎപി ഉൾപ്പെടെയുള്ള പി ആൻഡ് കെ വളങ്ങളുടെ സബ്സിഡി വർധിപ്പിച്ച്, വർധിച്ച വിലയുടെ ഭാരം താങ്ങാൻ ഗവണ്മെന്റ് തീരുമാനിച്ചു. കർഷകർക്കു താങ്ങാവുന്നവിലയ്ക്കു വളം ലഭ്യമാക്കുന്നതിന് അംഗീകൃത നിരക്കുകൾക്കനുസരിച്ചു വളം കമ്പനികൾക്കു സബ്സിഡി അനുവദിക്കും.