1. News

2023-24 വിൽപ്പന കാലയളവിൽ എല്ലാ റാബി വിളകൾക്കുമുള്ള കുറഞ്ഞ താങ്ങുവിലയ്ക്കു മന്ത്രിസഭയുടെ അംഗീകാരം

2023-24 വിൽപ്പനകാലയളവിൽ എല്ലാ റാബിവിളകൾക്കും കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഉയർത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നൽകി.

Meera Sandeep
Cabinet approves minimum support price for all Rabi crops during 2023-24 sale period
Cabinet approves minimum support price for all Rabi crops during 2023-24 sale period

തിരുവനന്തപുരം: 2023-24 വിൽപ്പനകാലയളവിൽ എല്ലാ റാബിവിളകൾക്കും കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഉയർത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നൽകി.

കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായി 2023-24 വിൽപ്പനകാലയളവിൽ റാബി വിളകളുടെ എംഎസ്‌പി ഗവണ്മെന്റ് വർധിപ്പിച്ചു. എംഎസ്‌പിയിലെ ഏറ്റവും ഉയർന്ന വർധന പരിപ്പി(മസൂർ)നാണ്. ക്വിന്റലിന് 500 രൂപയാണിതിനു വർധിപ്പച്ചത്. റാപ്സീഡിനും കടുകിനും ക്വിന്റലിന് 400 രൂപയും ഉയർത്തി. ചെണ്ടൂരകത്തിനു ക്വിന്റലിന് 209 രൂപ വർധിപ്പിക്കാനാണ് അനുമതി. ഗോതമ്പ്, പയർ, ബാർലി എന്നിവയ്ക്ക് യഥാക്രമം ക്വിന്റലിന് 110 രൂപ, 105 രൂപ, 100 രൂപ എന്നിങ്ങനെയും വർധിപ്പിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാന മന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാം ,വിള നഷ്ടങ്ങൾക്ക് പരിഹാരം കിട്ടും

തൊഴിലാളികൾക്കുള്ള കൂലി, കാളകൾ/യന്ത്രങ്ങൾ ഇവയ്ക്കുള്ള ചെലവ്, ഭൂമി പാട്ടത്തിനെടുത്ത വാടക, വിത്തും വളവും ജലസേചനവുമുൾപ്പെടെയുള്ളവയ്ക്കായി വരുന്ന ചെലവ് ഇവയടക്കം എല്ലാ ചെലവുകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  ഉപകരണങ്ങളുടെയും കാർഷികമന്ദിരങ്ങളുടെയും തകർച്ച, പ്രവർത്തനമൂലധനത്തിന്റെ പലിശ, പമ്പുസെറ്റുകളുടെ പ്രവർത്തനത്തിനുള്ള ഡീസൽ/വൈദ്യുതി മുതലായവയും മറ്റു ചെലവുകളും കുടുംബ അധ്വാനത്തിന്റെ കണക്കാക്കപ്പെടുന്ന മൂല്യവും ഇതിൽ പരിഗണിക്കും.

2023-24 വിൽപ്പനകാലയളവിലെ റാബി വിളകളുടെ എം‌എസ്‌പി വർധന, 2018-19ലെ കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി, അഖിലേന്ത്യാതലത്തിൽ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങു പാട്ടത്തിനാണു നിശ്ചയിക്കുന്നത്. കർഷകർക്കു ന്യായമായ പ്രതിഫലം ഇതുറപ്പാക്കുന്നു. റാപ്സീഡിനും കടുകിനും 104 ശതമാനവും ഗോതമ്പിന് 100 ശതമാനവും പരിപ്പിന് 85 ശതമാനവുമാണ് ആദായത്തിന്റെ പരമാവധി നിരക്ക്; പയറിന് 66 ശതമാനം; ബാർലിക്ക് 60 ശതമാനം; ചെണ്ടൂരകത്തിന് 50 ശതമാനം എന്നിങ്ങനെയാണു തുടർന്നുള്ളവയ്ക്ക്.

ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പ് വില കുതിക്കുന്നു: ലോകത്താകമാനം ഗോതമ്പിന് ക്ഷാമം നേരിടേണ്ടിവരും

2014-15 വർഷം മുതൽ എണ്ണക്കുരുക്കളുടെയും പയർവർഗങ്ങളുടെയും ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ശ്രമങ്ങൾ മികച്ച ഫലം നൽകി. എണ്ണക്കുരു ഉൽപ്പാദനം 2014-15ൽ 27.51 ദശലക്ഷം ടണ്ണിൽനിന്ന് 2021-22ൽ 37.7 ദശലക്ഷം ടണ്ണായി ഉയർന്നു (നാലാം മുൻകൂർ കണക്കുപ്രകാരം). പയർവർഗങ്ങളുടെ ഉൽപ്പാദനവും സമാനമായ വർധനപ്രവണത കാണിക്കുന്നു. കർഷകരുടെ വയലുകളിൽ പുതിയ ഇനം വിത്ത് അവതരിപ്പിക്കുന്നതിനുള്ള പ്രധാന ഉപാധിയാണു സീഡ് മിനികിറ്റ്സ് പ്രോഗ്രാം. വിത്തു മാറ്റിസ്ഥാപിക്കൽ നിരക്കു വർധിപ്പിക്കുന്നതിന് ഇതു സഹായകമാകും.

2014-15 മുതൽ പയർവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉൽപ്പാദനക്ഷമത ഗണ്യമായി വർധ‌ിച്ചു. പയർവർഗങ്ങളുടെ ഉൽപ്പാദനക്ഷമത ഹെക്ടറിന് 728 കിലോഗ്രാം (2014-15) എന്നതിൽനിന്ന് 892 കി.ഗ്രാം/ഹെക്ടറായി (നാലാം മുൻകൂർ കണക്കുപ്രകാരം, 2021-22). അതായത് 22.53% വർധന. അതുപോലെ, എണ്ണക്കുരു വിളകളിൽ ഉൽപ്പാദനക്ഷമത 1075 കി.ഗ്രാം/ഹെക്ടറിൽനിന്ന് (2014-15) 1292 കി.ഗ്രാം/ഹെക്ടറായി (നാലാം മുൻകൂർ കണക്കുപ്രകാരം, 2021-22) വർധിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ചെറുപയർ, ഉഴുന്ന്, മുതിര, തുടങ്ങിയ പയർ വിളകളുടെ കൃഷി രീതികൾ

എണ്ണക്കുരുക്കളുടെയും പയർവർഗങ്ങളുടെയും ഉൽപ്പാദനം വർധിപ്പിക്കുന്നതിനും അതുവഴി സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യം നിറവേറ്റുന്നതിനുമാണു ഗവൺമെന്റിന്റെ മുൻഗണന. കൃഷിഭൂമി വിപുലീകരണത്തിലൂടെ ഉൽപ്പാദനം വർധിപ്പിക്കുക, ഉയർന്ന വിളവു നൽകുന്ന ഇനങ്ങളിലൂടെയും (എച്ച്‌വൈവികൾ) എം‌എസ്‌പി പിന്തുണയിലൂടെയും സംഭരണത്തിലൂടെയും ഉൽപ്പാദനക്ഷമത എന്നിവയാണ് ആവിഷ്കരിച്ച തന്ത്രങ്ങൾ.

രാജ്യത്തെ കാർഷികമേഖലയിൽ സാങ്കേതികവിദ്യയുടെയും നൂതനരീതികളുടെയും ഉപയോഗത്തിലൂടെ സ്മാർട്ട് കൃഷിരീതികൾ സ്വീകരിക്കുന്നതും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയുടെ കാർഷിക ഡിജിറ്റൽ ആവാസവ്യവസ്ഥ (ഐഡിഇഎ), കർഷകവിവരശേഖരം, ഏകീകൃത കർഷകസേവന സംവിധാനം (യുഎഫ്‌എസ്‌ഐ), പുതിയ സാങ്കേതികവിദ്യയിൽ സംസ്ഥാനങ്ങൾക്കു ധനസഹായം നൽകൽ (എൻഇജിപിഎ), മഹലനോബിസ് ദേശീയ വിള പ്രവചനകേന്ദ്രം (എംഎൻസിഎഫ്‌സി) നവീകരിക്കൽ, മണ്ണിന്റെ ആരോഗ്യം, ഫലഭൂയിഷ്ഠത, പ്രൊഫൈൽ മാപ്പിങ് എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ കാർഷിക ദൗത്യം (ഡിഎഎം) ഗവണ്മെന്റ് നടപ്പിലാക്കുന്നു. എൻഇജിപിഎ പരിപാടിക്കുകീഴിൽ, നിർമിതബുദ്ധിയും യന്ത്രപരിശീലനവും (എഐ/എംഎൽ), ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ‌ഒടി), ബ്ലോക്ക് ചെയിൻ തുടങ്ങിയ നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ചു ഡിജിറ്റൽ കാർഷികപദ്ധതികൾക്കായി സംസ്ഥാന ഗവണ്മെന്റുകൾക്കു ധനസഹായം നൽകുന്നു. ഡ്രോൺ സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും ചെയ്യുന്നു. സ്മാർട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്, കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകളെയും കാർഷിക സംരംഭകരെയും  ഗവണ്മെന്റ് പിന്തുണയ്ക്കുന്നു.

English Summary: Cabinet approves minimum support price for all Rabi crops during 2023-24 sale period

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds