Updated on: 23 April, 2021 10:00 AM IST
സിബിൽ സ്കോറിനെ ആശ്രയിച്ചു പലിശ നിരക്കിൽവ്യത്യാസങ്ങൾ ഉണ്ടാകും.

ഉപഭോക്താക്കളുടെ പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് സഹായം നൽകുക എന്നതാണ് കാനറാ ബാങ്ക് സ്വർണ്ണ വായ്പ്പയുടെ ലക്‌ഷ്യം.

വളരെ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭ്യമാകുന്നു. സ്വർണ്ണം ഈടു വെച്ചിട്ടാണ് ഒരു തുക വായ്പ്പയായി എടുക്കുന്നത്. അതുകൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പ ആണ്.

ആർക്കെല്ലാം സ്വർണ്ണ പണയ വായ്‌പ എടുക്കാം

ഇന്ത്യൻ പൗരനായ 18 വയസ്സ് മുതൽ 70 വയസ് വരെയുള്ള തൊഴിൽ ചെയ്യുന്ന അല്ലെങ്കിൽ ശമ്പളം വാങ്ങുന്ന അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന ഏതൊരാൾക്കും വായ്‌പ എടുക്കാം .കുറഞ്ഞത് 18 കാരറ്റ് എങ്കിലും ഗുണനിലവാരമുള്ള സ്വർണ്ണാഭരണങ്ങൾ ഈടായി നൽകാം. സിബിൽ സ്കോർ 500 നു മുകളിൽ ഉണ്ടായിരിക്കണം. ഒരു ഗ്രാമിന് 3435 രൂപ മുതൽ 4580 രൂപ വരെ സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചു വായ്‌പ്പാ ലഭിക്കും. ഈടു വെച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ 75 % വരെ വായ്‌പ്പ ലഭിക്കുന്നു. തിരിച്ചടവ് രീതി നിങ്ങൾക്ക് തിരഞ്ഞെടുക്കവുന്നതാണ്. 5 ലക്ഷം രൂപ വരെ പ്രതിവർഷം 8 .7 % പലിശയും അതിനു മുകളിൽ 7 % പലിശയുമാണ്. സിബിൽ സ്കോറിനെ ആശ്രയിച്ചു പലിശ നിരക്കിൽവ്യത്യാസങ്ങൾ ഉണ്ടാകും.

കാനറാ ബാങ്ക് സ്വർണ്ണ വായ്പ ആവശ്യമായ രേഖകൾ

കാനറാ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ കാർഡ് / ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം,കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകൾ സമർപ്പിക്കണം .

കാനറാ ബാങ്ക് സ്വർണ്ണ വായ്പ എങ്ങനെ അപേക്ഷിക്കാം

കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അടുത്തുള്ള കാനറാ ബാങ്ക് ശാഖാ സന്ദർശിച്ചു വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. അതല്ല എങ്കിൽ കൂടുതൽ ലളിതമായി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി ഡയൽ എ ബാങ്ക് മുഖേന സ്വർണ്ണ വായ്‌പ്പാ അപേക്ഷിക്കാവുന്നതാണ്. ശേഷം ബാങ്ക് ശാഖയിൽ പോയി സ്വർണ്ണവും, രേഖകളും സമർപ്പിക്കേണ്ടതാണ് .ആദ്യം, ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക.30 മിനിറ്റിനു ഉള്ളിൽ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും;ശേഷം നിങ്ങൾക്ക് അനുയോജ്യം എന്ന് തോന്നുന്ന ഒരു ബാങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി 12 മാസം ആണ് . ഈ കാലാവധി 10 വർഷം വരേയ്ക്ക് പുതുക്കാവുന്നതാണ് .

കാനറാ ബാങ്ക് സ്വർണ്ണ വായ്പ ബന്ധപ്പെടുക

സ്വർണ്ണ വായ്പ്പയെ കുറിച്ചും ബാങ്ക് ഇടപാടുകളെ കുറിച്ചും പൂർണമായ വിവരം ലഭിക്കാനായി ഈ കാണുന്ന നമ്പറിൽ വിളിക്കുക –9878981144

English Summary: Canara Bank Gold Loan Everything you need to know
Published on: 23 April 2021, 09:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now