Updated on: 10 November, 2022 3:29 PM IST
കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട: ഊര്‍ജ്ജ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

'കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട' പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 81 പൊതുമേഖല സ്ഥാപനങ്ങളുടെ ഊര്‍ജ്ജ ഓഡിറ്റ് റിപ്പോര്‍ട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു. ഊര്‍ജ്ജ സംരക്ഷണം വീടുകളില്‍ നിന്ന് തുടങ്ങണമെന്നും വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാട്ടാക്കട, പള്ളിച്ചല്‍, മലയിന്‍കീഴ്, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ മന്ത്രിയില്‍ നിന്നും അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഏറ്റുവാങ്ങി.

എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് ഊര്‍ജ്ജ ഓഡിറ്റ് നടപ്പാക്കുന്നത്. നിലവിലെ ഊര്‍ജ്ജ വിനിയോഗം വിലയിരുത്തുകയും  ഊര്‍ജസംരക്ഷണ മാര്‍ഗങ്ങളിലൂടെ എത്രത്തോളം വൈദ്യുതി ലാഭിക്കാന്‍കഴിയുമെന്ന് കണ്ടെത്തുകയും കാര്‍ബണ്‍ ന്യൂട്രല്‍ ആശയം പ്രാവര്‍ത്തികമാക്കുകയുമാണ് ലക്ഷ്യം. കാട്ടാക്കട മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഊര്‍ജ്ജ ഓഡിറ്റിങ്ങും പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ പൊതുസ്ഥാപനങ്ങളിലും ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തീകരിക്കുന്ന ആദ്യ മണ്ഡലമാണ് കാട്ടാക്കട.

ബന്ധപ്പെട്ട വാർത്തകൾ: കാർഷികമേഖലയിലെ കാർബൺ ന്യൂട്രൽ രീതി

തുടര്‍ന്ന് നടന്ന ശില്പശാലയില്‍ വീടുകളുടെ ഊര്‍ജ്ജ ഓഡിറ്റും പൊതു സ്ഥാപനങ്ങളില്‍ സോളാര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു.

ബന്ധപ്പെട്ട വാർത്തകൾ: കാർബൺ ന്യൂട്രൽ കേരളം: ദ്വിദ്വിന ശില്പശാലയ്ക്ക് ഏപ്രിൽ ഒന്നിന് തുടക്കം

ഐ. ബി. സതീഷ് എം. എല്‍. എ അധ്യക്ഷനായ ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ എ. നിസാമുദീന്‍ , ഇ. എം. സി ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

English Summary: Carbon neutral Kattakkada: Energy audit report released
Published on: 10 November 2022, 03:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now