Updated on: 1 April, 2022 8:31 AM IST
Carbon Neutral Kerala

കാർബൺ ന്യൂട്രൽ (കാർബൺ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് നിർവഹണ രൂപരേഖ തയാറാക്കുന്നതിനായി വിദഗ്ധരെ പങ്കെടുപ്പിച്ച് ഹരിതകേരളം മിഷൻ ദ്വിദ്വിന ശില്പശാല സംഘടിപ്പിക്കുന്നു. കോവളം വെള്ളാറിലുള്ള കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ഏപ്രിൽ ഒന്ന്, രണ്ട് തിയതികളിലാണ് ശില്പശാല നടക്കുന്നത്. നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല ഏപ്രിൽ ഒന്ന് രാവിലെ 10ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: കാർബൺ ന്യൂട്രൽ കൃഷി രീതി സംസ്ഥാനത്തു വ്യാപകമാക്കും: മന്ത്രി പി. പ്രസാദ്

ബോധവത്കരണത്തിലൂടെയും പ്രായോഗികവും കാര്യക്ഷമതയുമുള്ള പകരം സംവിധാനങ്ങളുടെ പ്രചാരണത്തിലൂടെയും കാലാവസ്ഥാവ്യതിയാനത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായ ഹരിതഗൃഹവാതക ബഹിർഗമനം ഘട്ടം ഘട്ടമായി കുറച്ച്, 2050തോടെ കേരളത്തെ നെറ്റ് സീറോ എമിഷൻ അവസ്ഥയിലേക്ക് എത്തിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ബണ്‍ ന്യൂട്രല്‍ സദ്യയൊരുക്കി വിദ്യാര്‍ത്ഥികള്‍

ഇതിനായി കേരളത്തിലെ വ്യത്യസ്തമായ ഭൗമ-കാലാവസ്ഥാ സാമൂഹിക സാഹചര്യങ്ങൾക്കനുസൃതമായി അനുയോജ്യമായ നിർവഹണ രൂപരേഖ തയാറാക്കുകയാണ് ശില്പപശാലയിലൂടെ ശ്രമിക്കുന്നതെന്ന് നവകേരളം കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമ അറിയിച്ചു. ഈ രൂപരേഖയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളേയും ഏജൻസികളേയും ഏകോപിപ്പിച്ച് ജനപങ്കാളിത്തത്തോടെ കാർബൺ ന്യൂട്രൽ കേരളത്തിനായുള്ള പ്രായോഗിക സമീപനം രൂപപ്പെടുത്തും.

ബന്ധപ്പെട്ട വാർത്തകൾ: കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും; മന്ത്രി പി.പ്രസാദ്

മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. നവകേരളം കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കാർഷിക സർവ്വകലാശാല, സമുദ്ര പഠന സർവ്വകലാശാല, കേരള വെറ്ററിനറി സർവ്വകലാശാല, മറ്റു സർവ്വകലാശാലകളിലെ പരിസ്ഥിതി വിഭാഗം, മോട്ടോർ വാഹന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, കൃഷി വകുപ്പ്, വനം വകുപ്പ്, വന ഗവേഷണ കേന്ദ്രം, മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ്, ബയോഡൈവേഴ്സിറ്റി ബോർഡ്, സംസ്ഥാന വൈദ്യുതി ബോർഡ്, എനർജി മാനേജ്മെന്റ് സെന്റർ, എഞ്ചിനീയറിംഗ് കോളേജുകൾ, കെ.എസ്.ആർ.ടി.സി. തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വിദഗ്ധരും പ്രതിനിധികളും ശില്പശാലയിൽ പങ്കെടുക്കും.

English Summary: Carbon Neutral Kerala: Bilateral Workshop starts on April 1
Published on: 31 March 2022, 11:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now