സ്‌പൈസസ് ബോർഡ് ലെ ഉദ്യോഗസ്ഥർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ് നാട് ബോഡിനായ്ക്കന്നൂരിലെ ഓൺലൈൻ ലേല കേന്ദ്രം രണ്ടാഴ്ചത്തേക്ക് അടച്ചു. ഇതോടെ ഇന്നലെ 21 .7 .20 നടക്കേണ്ടിയിരുന്ന ഏലാം ലേലം മുടങ്ങി. സ്‌പൈസസ് ബോർഡ് ലെ നാല് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. രോഗം സ്ഥിരീകരിച്ചതോടെ ലേലം ചെയ്യുന്ന കേന്ദ്രം അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുകയായിരുന്നു. ഇന്ന് സുഗന്ധഗിരി സ്‌പൈസസിന്റെ ലേലമാണ് നടക്കേണ്ടിയിരുന്നതു.ലേലം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായാണ് അറിയിപ്പ് കിട്ടിയത്
ലേലം നിലച്ചാൽ ഏലക്കയുടെ വില ഇടിയുമെന്ന ആശങ്കയിലാണ് കർഷകർ. കോവിഡ് ഉയർത്തുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ അല്പമെങ്കിലും ആശ്വാസമേകുന്നത് ഏലക്കയുടെ തരക്കേടില്ലാത്ത വിലയാണ്. Farmers are worried that the price of cardamom will fall if the auction stops. In the midst of the financial crisis that Kovid is raising, it is the flawless price of cardamom that is providing some relief.
കൂടുതൽ അനുബന്ധ വാർത്തകൾക്കായി :ഇ-വിപണിയിലേക്ക് ഏലക്ക, രാജ്യത്ത് എവിടെയും വിൽക്കാം
#farmer#Agro#Farm#FTB