നിറം ചേർത്ത ഏലക്ക വൻതോതിൽ വിപണിയിലേക്ക് എത്തുന്നുണ്ട്. കൃത്രിമ നിറങ്ങളും രാസപദാർത്ഥങ്ങളും അടങ്ങിയതിനെ തുടർന്ന് പൊതുമാർക്കറ്റിൽ ഏലക്കയുടെ വിലയിടിവ് ഉണ്ടാവുന്നു.
രണ്ടാഴ്ചകൾക്ക് മുമ്പാണ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ ചിലയിടങ്ങളിലെ പരിശോധനയിൽ ഏലക്ക യിൽ നിറം ചേർക്കാനുള്ള രാസവസ്തുക്കളുടെ വലിയൊരു ശേഖരം കണ്ടെത്തിയിരുന്നത്. 2500 കിലോയോളം രാസവസ്തുക്കളാണ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയത്.
Colored cardamom is coming to the market in large quantities. Cardamom prices in the general market fall due to the presence of artificial colors and chemicals. Two weeks ago, the Food and Safety Department conducted a site inspection and found a large collection of chemicals used to add color to cardamom. About 2,500 kilograms of chemicals were seized during the inspection by the Food and Safety Department. Some cardamom stores have been found to use a number of chemicals, including banned substances, to dry well and look more beautiful.
നാലു മാസങ്ങൾക്ക് മുമ്പ് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചതിനെ തുടർന്ന് ഇത് അവിടെനിന്ന് തിരിച്ചയച്ചത് കയറ്റുമതി രംഗത്ത് വലിയൊരു ക്ഷീണം നേരിടാൻ കാരണമായി. ഈയൊരു പ്രശ്നത്തെ തുടർന്ന് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും സ്പൈസ് ബോർഡും കർശന നടപടി സ്വീകരിച്ചിരുന്നു.
എന്നാലും ഇന്നും ഇന്ത്യൻ വിപണിയിലേക്ക് നിറം ചേർത്ത ഏലയ്ക്കകൾ വൻതോതിൽ നമ്മുടെ മുന്നിലേക്ക് എത്തുന്നു. അതുകൊണ്ടുതന്നെ ഏലം വാങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. നല്ല നിറം കണ്ട വാങ്ങുമ്പോൾ
ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളുണ്ടാക്കും.
ഇതുകൂടാതെ ഏലക്ക നിറം ചേർക്കുന്നവരോട് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും സ്പൈസസ് ബോർഡും കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നു