പോത്തൻകോട് :കൊറോണ യ്ക്കെതിരേയുള്ള ബോധവൽക്കരണത്തിന് കാർട്ടൂൺ കഥാപത്രങ്ങൾക്ക് ജീവൻ നൽകി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനി ശാന്തിപ്രിയ.ടി .എസ് ആണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ടോമിനേയും ജെറി യേയും കൊറോണാ
ബോധവൽക്കരണത്തിനുപയോഗിച്ചി രിക്കുന്നത്
സ്കൂൾ പ്രിൻസിപ്പൽ സ്വാമി പ്രണവശുദ്ധൻ ജ്ഞാനതപസ്വി യുടെ ആശയ ത്തിന് അധ്യാപിക ബിന്ദു നന്ദനയാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയിരി ക്കുന്നത്
'ടോമും ജെറിയും പിന്നെ കൊറോണ യും' എന്ന കാർട്ടൂൺ പരമ്പര യിൽ മാസ്ക്, സാനിറൈറസർ മുതലായവ ഉപയോഗിക്കേണ്ട തിന്റെ ആവശ്യകത,
സാമൂഹിക അകലം പാലിക്കൽ തുടങ്ങി കൊറോണയെ പ്രതിരോധിക്കുവാനുള്ള വിവിധ കാര്യങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. അതോടൊപ്പം ആരോഗ്യ പ്രവർത്തകർക്ക് ആദരവും അർപ്പിക്കുന്നുണ്ട്
കൊറോണ വൈറസിന് കേരളത്തിൽ വേരു പിടിക്കാനാവില്ലെ ന്ന സൂചനയും കാർട്ടൂണിലൂടെ അവതരിപ്പിച്ചിരിക്കുന്നു. കാർട്ടൂൺ ചിത്രങ്ങൾക്ക് ശബ്ദാവിഷ്ക്കാരം നൽകി അനിമേഷൻ വീഡിയോയും ഒരുക്കുന്നുണ്ട്
അതുവഴി കൊറോണാ പ്രതിരോധ സന്ദേശങ്ങൾ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ എത്തിച്ചേരുമെന്ന പ്രതീക്ഷയാണുള്ള തെന്ന് ബിന്ദു നന്ദന പറഞ്ഞു
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോവിഡ് കാലത്തെ ആരോഗ്യ വിചാരം : തൃശൂര്‍ ജില്ലയില്‍ ഓണ്‍ലൈന്‍ പരിശീലനം വരുന്നു