1. News

കോവിഡ് കാലത്തെ ആരോഗ്യ വിചാരം : തൃശൂര്‍ ജില്ലയില്‍ ഓണ്‍ലൈന്‍ പരിശീലനം വരുന്നു

COVID കാലത്തെ ആരോഗ്യ പരിചരണത്തിന് (health care) ഓണ്ലൈന് പരിശീലന(online coaching) മാതൃകയുമായി ഭാരതീയ ചികിത്സാ വകുപ്പ്. ആയുഷ് മിഠായി എന്ന് പേരിട്ടിരിക്കുന്ന വാട്ട്സ്ആപ്പ് ഓണ്ലൈന് പരിശീലനത്തിന്റെ(whatsapp online coaching) ആദ്യഘട്ടത്തിലെ ക്ലാസുകള് തിങ്കളാഴ്ച(മെയ് 25) മുതല് ആരംഭിക്കും. ജീവിതശൈലി രോഗങ്ങള്ക്കായി(life style diseases)

Ajith Kumar V R

COVID കാലത്തെ ആരോഗ്യ പരിചരണത്തിന് (health care) ഓണ്‍ലൈന്‍ പരിശീലന(online coaching) മാതൃകയുമായി ഭാരതീയ ചികിത്സാ വകുപ്പ്. ആയുഷ് മിഠായി എന്ന് പേരിട്ടിരിക്കുന്ന വാട്ട്‌സ്ആപ്പ് ഓണ്‍ലൈന്‍ പരിശീലനത്തിന്റെ(whatsapp online coaching) ആദ്യഘട്ടത്തിലെ ക്ലാസുകള്‍ തിങ്കളാഴ്ച(മെയ് 25) മുതല്‍ ആരംഭിക്കും. ജീവിതശൈലി രോഗങ്ങള്‍ക്കായി(life style diseases)

നാഷണല്‍ ആയുഷ് മിഷന്റെ(national ayush mission) സഹകരണത്തോടെയാണ് പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ മാനസികാരോഗ്യ (District Ayurvedic hospital mental health division)വിഭാഗത്തിന്റെയും നേത്ര വിഭാഗത്തിന്റെയും(eye division) സഹായത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക. ജീവിതശൈലി ക്രമീകരണത്തിലൂടെ പ്രമേഹത്തെ(diabetics) എങ്ങനെ നിയന്ത്രിക്കാം എന്നതിലാണ് പരിശീലനം. ഇതിനായി പാലിക്കേണ്ട ഭക്ഷണ ക്രമങ്ങള്‍, ശാരീരികവും മാനസികവുമായ ഉന്മേഷത്തിനായി ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന യോഗ(yoga) എന്നിവയിലാണ് ഓണ്‍ലൈന്‍ പരിശീലനം. ആദ്യഘട്ടത്തില്‍ 25 പേരടങ്ങുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പരിശീലനം നല്‍കുക. ഓഡിയോ, വീഡിയോ, യു ട്യൂബ്(audio,video,youtube) തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ ഇതിനായി സ്വീകരിക്കുന്നു. 25 പേരടങ്ങുന്ന ഓരോ ബാച്ചിനും ഒരാഴ്ച നീണ്ടുനിക്കുന്ന പരിശീലനം നല്‍കും. വര്‍ക്ക് ഡയറിയില്‍ ഓരോ ദിവസവും പരിശീലനത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തണം . പ്രമേഹത്തിനായി അലോപ്പതി, ഹോമിയോ മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും നിലവില്‍ മരുന്ന് മുടക്കാതെ തന്നെയുള്ള പരിശീലനമാണ് നല്‍കുക.

ആയുഷ് മിഠായി പരിശീലനം ആവശ്യമുള്ളവര്‍ 9188526392 എന്ന നമ്പറില്‍ ബന്ധപ്പെടണം. പിന്നീട് വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഗൂഗിള്‍ ഫോറം പൂരിപ്പിച്ച് ഗ്രൂപ്പില്‍ അംഗമാകാം. 50 പേര്‍ ഇതിനോടകം തന്നെ പരിശീലനത്തിനായി രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്ന് District Ayurvedic Hospital eye division specialist medical officer Dr.P.K.Netradas പറഞ്ഞു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊറോണ -അതിജീവനത്തിന്റെ ജൈവ പാഠം ' ഡോക്യുമെന്ററി യൊരുക്കി ശാന്തിഗിരി വിദ്യാഭവൻ

English Summary: COVID 19- health thoughts- Thrissur district plans online coaching

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds