Updated on: 4 December, 2020 11:18 PM IST

കശുവണ്ടിക്കു പുറമെ, കശുമാങ്ങയും കാഷ്യു കോർപ്പറേഷൻ സംഭരിക്കുന്നു.5 ലക്ഷം കശുമാവ് തൈകൾ ഉല്പാദിപ്പിച്ച് കൃഷി വ്യാപിപ്പിച്ച് കശുമാങ്ങകൂടി വാങ്ങി കർഷകരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്. 3 മീ​റ്റർ ഉയരമുള്ള കശുമാവാണ് നട്ടു വളർത്തുന്നത്. തറയിൽ നിന്ന് വിളവെടുപ്പു നടത്താൻ കഴിയും. തറയിൽ വീഴാതെ സംഭരിച്ച് നൽകുന്ന കശുമാങ്ങക്ക് 3 രൂപ വീതം കാഷ്യു കോർപ്പറേഷൻ നൽകും. കശുമാങ്ങയിൽ നിന്ന് കാഷ്യു സോഡ, ജാം, കാഷ്യു ആപ്പിൾ ജൂസ് എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. വിപണിയിൽ നല്ല ഡിമാന്റുളളവയാണ് ഈ ഉത്പന്നങ്ങൾ. ഇപ്പോൾ കശുമാവ് ഗവേഷണ കേന്ദ്രം മടക്കത്തറയിൽ നിന്നാണ് കാഷ്യു കോർപ്പറേഷൻ കശുമാങ്ങ വാങ്ങുന്നത്.

പാഴായി പോകുന്ന കശുമാങ്ങയ്ക്ക് കൂടി വില കിട്ടുന്നത് കർഷകർക്ക് ആശ്വാസമാകും. 10 കശുമാങ്ങ തന്നെ ഒരു കിലോ വരും. റിഹാബിലി​റ്റേഷൻ പ്ലാന്റേഷനിലെ കശുമാങ്ങ സംഭരിച്ച് സംരംഭത്തിന് തുടക്കം കുറിക്കുമെന്ന് ചെയർമാൻ എസ്.ജയമോഹൻ അറിയിച്ചു.കോർപ്പറേഷന്റെ എല്ലാ ഫാക്ടറികളിലും കടുത്ത വേനലിൽ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ കാഷ്യു വി​റ്റ, സൂപ്പ് എന്നിവ വിൽപ്പന ആരംഭിക്കും. പുതുതായി ഏജൻസികൾ നൽകും.6 ഓറഞ്ച് നിന്ന് കിട്ടുന്ന വി​റ്റാമിൻ സി ഒരു കശുമാങ്ങയിൽ നിന്നും ലഭിക്കും.

English Summary: Cashew corporation to procure cashew fruit
Published on: 14 February 2020, 05:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now