Updated on: 4 April, 2023 1:48 PM IST
കശുവണ്ടി തൊഴിലാളി; വര്‍ധിപ്പിച്ച ആനുകൂല്യങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഏപ്രില്‍ 4)

കൊല്ലം : കശുവണ്ടി തൊഴിലാളികളുടെ വര്‍ധിപ്പിച്ച ആനുകൂല്യങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഏപ്രില്‍ 4) രാവിലെ 10ന് കൊട്ടാരക്കര ധന്യാ ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.

ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. ഡിഗ്രി, പിജി, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉന്നത വിജയം കൈവരിച്ച കശുവണ്ടി തൊഴിലാളികളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം കൊടിക്കുന്നില്‍ സുരേഷ് എം പി നിര്‍വഹിക്കും.

സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, സംസ്ഥാന കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് അംഗം കെ സുഭഗന്‍, കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, കാപക്‌സ് ചെയര്‍മാന്‍ എം ശിവശങ്കരപിള്ള, കൗണ്‍സിലര്‍ അരുണ്‍ കാടാമങ്കുളം, ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Education Minister V Sivankutty will inaugurate the state-level enhanced benefits for cashew workers tomorrow (April 4) at 10 am at Kottarakkara Dhanya Auditorium.

Finance Minister KN Balagopal will preside. Kodikunnull Suresh MP will distribute cash awards to children of cashew workers who have achieved high marks in degree, PG and professional courses.

State Cashew Development Corporation Chairman S Jayamohan, State Cashew Workers Relief Welfare Board Member K Subhagan, Kottarakkara Municipal Corporation Chairman SR Ramesh, CAPAX Chairman M Sivashankarapilla, Councilor Arun Katamankulam, welfare board members, labor union representatives etc. will participate.

English Summary: Cashew worker; State level inauguration of enhanced benefits tomorrow (April 4)
Published on: 03 April 2023, 09:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now