Updated on: 4 December, 2020 11:18 PM IST

തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡുവില്‍ ഇനി കൊല്ലത്തെ കശുവണ്ടി പരിപ്പും ഉണ്ടാകും. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍, ക്യാപെക്‌സ് എന്നിവിടങ്ങളില്‍ നിന്ന് കശുവണ്ടി വാങ്ങാനുള്ള ധാരണാപത്രം കേരളവും ആന്ധ്രപ്രദേശും തമ്മില്‍ ധാരണയായി. ദിവസേന നാല് ലക്ഷത്തോളം ലഡുവാണ് തിരുപ്പതി ക്ഷേത്രത്തില്‍ ഉല്‍പാദിപ്പിക്കുന്നത്.മാസം തോറും 90 ടണ്‍ കശുവണ്ടി പരിപ്പെങ്കിലും ഇതിനായി വേണ്ടിവരും. പ്രതിവര്‍ഷം ഏകദേശം 1000 ടണ്‍ കശുവണ്ടി പരിപ്പ് തിരുപ്പതിയിലേക്ക് കയറ്റി അയക്കാമെന്നാണ് കരുതുന്നത്. മാസം തോറും 90 ടണ്‍ കശുവണ്ടി പരിപ്പെങ്കിലും ഇതിനായി വേണ്ടിവരും. വര്‍ഷത്തില്‍ . ദിവസേന നാല് ലക്ഷത്തോളം ലഡുവാണ് തിരുപ്പതി ക്ഷേത്രത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. കിലോയ്ക്ക് 669 രൂപ നിരക്കില്‍ കശുവണ്ടി പരിപ്പ് കയറ്റി അയക്കാനാണ് തീരുമാനം. മൂന്നു മാസം കൂടുമ്പോള്‍ വില പുതുക്കി നിശ്ചയിക്കാനുള്ള നിബന്ധനയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോർപറേഷനിൽ നിന്നും കാപ്പെക്സിൽ നിന്നും തിരുപ്പതി ക്ഷേത്രത്തിലേക്കു പരിപ്പ് വാങ്ങുന്നതോടെ 2 സ്ഥാപനങ്ങളുടെയും വ്യാപാരത്തിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ .ദ്ദേശം 70 കോടി രൂപയുടെ ഇടപാടാണ് ഇരു സ്ഥാപനങ്ങൾക്കുമായി ലഭിക്കുന്നത്. കാഷ്യു ബോർഡാണ് ഇതിനു മുൻകയ്യെടുത്തത്.ക്ഷേത്രത്തിൽ ലഡു നിർമാണത്തിനു ദിവസം 3000 കിലോ കശുവണ്ടിപ്പരിപ്പ് വേണം. ദേവസ്ഥാനത്തിനു കീഴിലെ മറ്റു ക്ഷേത്രങ്ങളിലെ പായസം ഉൾപ്പെടെയുള്ള പ്രസാദങ്ങൾക്കും പരിപ്പ് വേണം.

English Summary: Cashewnuts from Kollam for Tirupathi Laddu
Published on: 19 September 2019, 03:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now