Updated on: 11 October, 2022 8:48 AM IST
കരകൗശല തൊഴിലാളികൾക്ക് വിപണന പരിപാടികളിൽ പങ്കെടുക്കാൻ കേന്ദ്രം ഓൺലൈൻ പോർട്ടൽ ആരംഭിച്ചു

ഡെവലപ്‌മെന്റ് കമ്മീഷണറുടെ ഓഫീസ് കരകൗശലവസ്തു,  വിപണന പരിപാടികളിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.  ഇത് കരകൗശല വിദഗ്ധർക്ക് പൂർണ്ണമായും ഡിജിറ്റൈസ് ചെയ്‌ത വിപണന  വേദി നൽകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വാഴനാര് കൊണ്ട് കരകൗശല വസ്തു ഉണ്ടാക്കാം മികച്ച വരുമാനം നേടാം

കരകൗശലത്തൊഴിലാളികളെ അവരുടെ ഉൽപന്നങ്ങൾ വിൽക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിവർഷം  200 ആഭ്യന്തര വിപണന പരിപാടികൾ സംഘടിപ്പിക്കുന്നു.  അപേക്ഷ സ്വീകരിക്കുന്നത് മുതൽ തിരഞ്ഞെടുക്കൽ വരെയുള്ള പ്രക്രിയയും സ്റ്റാൾ അലോട്ട്‌മെന്റും മനുഷ്യ ഇടപെടൽ ഇല്ലാതെ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചിരിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവുമായി 'കേരള വിപണനോത്സവം'

ഈ രീതിയിലുള്ള ഓൺലൈൻ പ്രക്രിയ, എല്ലാ കരകൗശല തൊഴിലാളികൾക്കും തുല്യവും ന്യായവും സുതാര്യവുമായ അവസരം നൽകും.  കരകൗശലത്തൊഴിലാളികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശാലമായ മാർഗ്ഗനിർദ്ദേശങ്ങൾ ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്തിട്ടുണ്ട് (അത് ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്).

ബന്ധപ്പെട്ട വാർത്തകൾ: വനിതകൾക്ക് എളുപ്പത്തിൽ സംരംഭം തുടങ്ങാൻ സഹായിക്കുന്ന സബ്സിഡി പദ്ധതികൾ

ഡെവലപ്‌മെന്റ് കമ്മീഷണറുടെ (കരകൗശലവസ്തുക്കൾ) ഓഫീസ് ഇന്ത്യൻ കരകൗശല പോർട്ടൽ (http://indian.handicrafts.gov.in) ആരംഭിച്ചിട്ടുണ്ട്. അതിലൂടെ യോഗ്യരായ എല്ലാ കരകൗശല തൊഴിലാളികൾക്കും മാർക്കറ്റിംഗ് പരിപാടികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.  കരകൗശലത്തൊഴിലാളിക്ക് പെഹ്ചാൻ കാർഡ് നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം, തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കാം.  ഡൽഹി ഹാത്ത് ഉൾപ്പെടെയുള്ള എല്ലാ വിപണന  പരിപാടികൾക്കുമുള്ള അപേക്ഷ, തിരഞ്ഞെടുക്കൽ, അലോട്ട്മെന്റ് എന്നിവ ഈ പോർട്ടലിലൂടെ മാത്രമേ നടത്താനാവൂ. ആഭ്യന്തര വിപണന പരിപാടിയിൽ പങ്കെടുക്കുന്നതിന് നേരിട്ട് അപേക്ഷ ക്ഷണിക്കുന്ന രീതി ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നു.

English Summary: Center launched online portal for artisans to participate in marketing programmes
Published on: 11 October 2022, 08:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now