Updated on: 4 December, 2020 11:18 PM IST

കൊച്ചിയിലെ കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിന് സമുദ്രഗവേഷണവും മത്സ്യം വളർത്താനുള്ള പരിശീലനവുമല്ല, അറിയാവുന്നത്. നാട് ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ പച്ചക്കറി അരിഞ്ഞു പാക്കു ചെയ്ത് അതിന്റെ വിപണനം ഏറ്റെടുത്തിരിക്കയാണ് സി.എം.എഫ്.ആർ.ഐ.കൊച്ചി നഗര പരിധിയിലുള്ള വീടുകളിലും ഫ്ലാറ്റുകളിലുമാണ് സി.എം.എഫ്.ആർ.ഐയുടെ അരിഞ്ഞ പച്ചക്കറി കിറ്റുകള്‍ ലഭ്യമാകുക. സി.എം.എഫ്.ആർ.ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനപന കേന്ദ്രമാണ് അരിഞ്ഞ പച്ചക്കറി കിറ്റുകള്‍ വിപണിയിലെത്തിക്കുന്നത് .

എറണാകുളം ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് പച്ചക്കറികള്‍ ശേഖരിക്കുന്നത്. കര്‍ഷകര്‍ തന്നെ ഇത് കഴുകി വേര്‍തിരിച്ച് അരിഞ്ഞ് നല്‍കും. സി.എം.എഫ്.ആർ.ഐയിലെ ജീവനക്കാര്‍ ഇത് ശേഖരിച്ച് പാക്കറ്റുകളിലാക്കും. ഓരോ വീട്ടിലും നേരിട്ടെത്തിക്കുന്നതിന് പകരം ഒരു പ്രദേശത്തെ റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് മുന്‍കൂട്ടി നല്‍കിയ ഓര്‍ഡര്‍ പ്രകാരം കിറ്റുകള്‍ എത്തിക്കും

ഓരോ ദിവസവും ലഭിക്കുന്ന ഓര്‍ഡറുകള്‍ പിറ്റേന്ന് രാവിലെ 9 മണിക്കുള്ളില്‍ കൈമാറുന്ന രീതിയിലാണ് ക്രമീകരണം. പച്ചക്കറികളുടെ വേസ്റ്റുകള്‍ കളയാന്‍ സ്ഥലം കണ്ടത്തേണ്ടതില്ലാത്തനാല്‍ മികച്ച പ്രതികരണമാണ് അരിഞ്ഞ പച്ചക്കറി പാക്കറ്റുകള്‍ക്ക് ലഭിക്കുന്നത് ലോക്ക്ഡൗണിന് ശേഷവും വിപണനം തുടരാനാണ് സി.എം.എഫ്.ആർ.ഐയുടെ തീരുമാനം.

English Summary: Central fisheries institute help farmers procuring vegetables from them and selling them to the households
Published on: 15 April 2020, 01:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now