Updated on: 4 December, 2020 11:18 PM IST

കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി (മൈക്രോ, സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് – എംഎസ്എംഇ) lഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് .ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിന്റെ വിശദാംശങ്ങളുമായി ധനമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവരം. വായ്പാകാലാവധി 4 വര്‍ഷമാണ്. ഒരുവര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയമുണ്ട്.

100 കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ വായ്പ ലഭിക്കുക. 45 ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്ന് കേന്ദ്രധനമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.   

പ്രതിസന്ധിയിലായവര്‍ക്ക് 20,000 കോടി:

പ്രതിസന്ധിയിലായ ചെറുകിടവ്യവസായങ്ങള്‍ക്ക് വായ്പാരൂപത്തില്‍ കൂടുതല്‍ മൂലധനം. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും അപേക്ഷിക്കാം.   ശേഷി വര്‍ധിപ്പിക്കാന്‍ 10,000 കോടി: മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം വിപുലമാക്കാന്‍ സഹായം.  

എംഎസ്എംഇ നിര്‍വചനം മാറ്റി  സൂക്ഷ്മ–ചെറുകിട–ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനം പരിഷ്കരിച്ചു.   സൂക്ഷ്മ വ്യവസായം: ഒരുകോടി നിക്ഷേപവും 5 കോടി വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍  ചെറുകിട വ്യവസായം: 10 കോടി നിക്ഷേപം, 50 കോടി വരെ വിറ്റുവരവ്

ഇടത്തരം വ്യവസായം: 20 കോടി നിക്ഷേപം, 100 കോടി വരെ വിറ്റുവരവ്  ഉല്‍പാദന, സേവനമേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് ഒരേ മാനദണ്ഡം  200 കോടി വരെ ആഗോളടെന്‍ഡര്‍ ഇല്ല  200 കോടി വരെയുള്ള സര്‍ക്കാര്‍ കരാറുകള്‍ക്ക് ആഗോള ടെന്‍ഡര്‍ വിളിക്കില്ല  ഇ.പി.എഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും  72.22 ലക്ഷം തൊഴിലാളികളുടെ 3 മാസത്തെ പിഎഫ് വിഹിതം കൂടി സര്‍ക്കാര്‍ അടയ്ക്കും  3.6 ലക്ഷം സ്ഥാപനങ്ങള്‍ക്ക്  2500 കോടി രൂപയുടെ ധനലഭ്യത ഉറപ്പാകും.

ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചതായും ധനമന്ത്രി അറിയിച്ചു. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. കരാര്‍ തുക, വാടക, പലിശ, ലാഭ വിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ബാധകം. ഇതിലൂടെ 50000 കോടിയുടെ പണലഭ്യത വിപണിയില്‍ ഉറപ്പുവരുത്താനാകുമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. 

 

ഏഴ് മേഖലകളിലായി തിരിച്ചാണ്  പതിനഞ്ച് നടപടികള്‍ പാക്കേജില്‍ പ്രഖ്യാപിച്ചത്

.നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു.

സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല.

ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30000 കോടിയുടെ പദ്ധതി.

മേക്ക് ഇന്‍ പദ്ധതിക്ക് കൂടുതല്‍ മുന്‍തൂക്കം.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടി. ടാക്‌സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ സാവകാശം.

ചില പ്രത്യേക മേഖലകളില്‍ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു..

പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍. കരാര്‍ തുക, വാടക, പലിശ, ലാഭ വിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ബാധകം. ഇതിലൂടെ 50000 കോടിയുടെ പണലഭ്യത വിപണിയില്‍ ഉറപ്പുവരുത്താം. ഊര്‍ജ്ജ വിതരണ കമ്പനികളുടെ നഷ്ടം നികത്താന്‍ 90,000 കോടി രൂപയുടെ പദ്ധതി.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനം പരിഷ്‌കരിച്ച പട്ടിക  

200 കോടിവരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഒഴിവാക്കി.  ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ സാവകാശം;

TDS, TCS നിരക്കുകള്‍ 25% കുറച്ചു

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30,000 കോടിയുടെ പദ്ധതി

റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കേണ്ട കാലാവധിയും രജിസ്ട്രേഷനും നീട്ടി നല്‍കും 

 തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള EPF പിന്തുണ മൂന്ന് മാസത്തേക്ക് കൂടി; വിഹിതം കുറച്ചു. 

ആത്മനിര്‍ഭര്‍ ഭാരത്; ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പണം ഉറപ്പാക്കും.

സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.  ഭൂമി, തൊഴില്‍, ധനലഭ്യത, നിയമങ്ങള്‍ എന്നിവ പാക്കേജിന്റെ ആധാരശിലകള്‍. സാമ്പത്തികപുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരുടെ അഭിപ്രായം ഉള്‍ക്കൊണ്ടാണ് തയാറാക്കിയത്. സാമ്പത്തികപരിഷ്കാരങ്ങള്‍ക്ക് ശക്തമായ തുടര്‍ച്ചയുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.  

English Summary: Central government announced Collateral free loans to MSMES
Published on: 14 May 2020, 12:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now