Updated on: 24 July, 2023 2:39 PM IST
പച്ചരി കയറ്റുമതിയ്ക്ക് കേന്ദ്ര സർക്കാർ വിലക്ക്!!

1. പച്ചരി കയറ്റുമതിയ്ക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിൽ വില ഉയർന്ന സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്തിയത്. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പച്ചരിയുടെ നല്ലൊരു ഭാഗവും കയറ്റുമതി ചെയ്യുന്നത് കേരളത്തെ ബാധിച്ചിരുന്നു. ഇതോടെ വിലയും വർധിച്ചു. അതേസമയം, പുഴുക്കലരി, ബസ്മതി അരി എന്നിവയുടെ കയറ്റുമതിയ്ക്ക് വിലക്കില്ല. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ 25 ശതമാനം പച്ചരിയാണ്. ഈ വർഷം 15.54 ലക്ഷം ടൺ പച്ചരിയാണ് കയറ്റുമതി ചെയ്തത്.

കൂടുതൽ വാർത്തകൾ: എല്ലാ റേഷൻ കാർഡുകാർക്കും ഇത്തവണ 'ഓണക്കിറ്റില്ല'!!

2. ഓണക്കാലത്തും കർഷകർക്ക് നിരാശ. സപ്ലൈകോ നെല്ല് സംഭരിച്ച വകയിൽ നൽകാനുള്ള 400 കോടി കുടിശിക വൈകുന്നത് കർഷകർക്ക് തിരിച്ചടിയായി. കുടിശിക തീർക്കാൻ ബാങ്ക് കൺസോർഷ്യത്തിൽ നിന്നും തുക വായ്പ ലഭിക്കാനുള്ള ചർച്ചകൾ പാതിവഴിയ്ക്ക്. പ്രതിസന്ധി തുടർന്നാൽ ഓണക്കാലത്തും കർഷകർ കടക്കെണിയിൽ തന്നെ തുടരും. എസ്ബിഐ, കാനറ, ഫെഡറൽ എന്നീ ബാങ്കുകളാണ് കൺസോർഷ്യത്തിൽ ഉൾപ്പെടുന്നവർ. ഒരു മാസമായിട്ടും വായ്പ നൽകുന്ന കാര്യത്തിൽ കൺസോർഷ്യം അനുകൂല മറുപടി നൽകിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. 

1 കിലോ നെല്ലിന് 28.20 രൂപയാണ് സപ്ലൈകോ സംഭരണ വിലയായി നൽകുന്നത്. ഇതിൽ 21.83 രൂപ കേന്ദ്ര വിഹിതമാണ്. വായ്പ വിതരണത്തിലെ കാലതാമസത്തെ തുടർന്ന് കേരള ബാങ്കും സപ്ലൈകോയും തമ്മിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് കൺസോർഷ്യത്തെ സമീപിച്ചത്.

3. ആഗോളതലത്തിൽ ഭക്ഷ്യവിലക്കയറ്റം ഏറ്റവും കുറഞ്ഞ രാജ്യം റഷ്യയെന്ന് ലോകബാങ്ക് റിപ്പോർട്ട്. 2022നും 23നും ഇടയിൽ വാർഷികാടിസ്ഥാനത്തിലെ കണക്കെടുത്താൽ 2 ശതമാനത്തിൽ താഴെയാണ് ഖത്തറിലെ ഭക്ഷ്യ വിലക്കയറ്റ നിരക്കുകൾ. കാർഷിക-ഭക്ഷ്യ യൂണിറ്റുമായി ചേർന്ന് കളർ കോഡ് തയ്യാറാക്കിയാണ് വിലക്കയറ്റ സൂചിക വിലയിരുത്തൽ നടന്നത്. ഇതുപ്രകാരം പച്ച കളർ കോഡാണ് ഖത്തറിന് ലഭിച്ചത്.

 

English Summary: Central government bans rice export
Published on: 24 July 2023, 02:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now