1. News

റേഷൻ കടയിൽ പച്ചരി മാറ്റി പുഴുക്കലരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കി... കൂടുതൽ കൃഷി വാർത്തകൾ

വിതരണത്തിന് കൂടുതലായി എത്തുന്നത് പച്ചരി; പച്ചരി മാറ്റി പുഴുക്കലരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കി, ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

KJ Staff

  1. പൊതു വിപണയിൽ അരി വില കുതിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്ടെ റേഷന്‍കടകളില്‍ വിതരണത്തിന് കൂടുതലായി എത്തുന്നത് പച്ചരി. ഇതോടെ റേഷനരിയെ ആശ്രയിക്കുന്ന കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. പച്ചരിയാണെന്ന് അറിഞ്ഞതോടെ പലരും അരി വാങ്ങാന്‍ റേഷന്‍കടകളിലേക്ക് വരാറേ ഇല്ലെന്ന് കടയുടമകള്‍ പറയുന്നു. ഭൂരിപക്ഷം വരുന്ന കാർഡ് ഉടമകളും പച്ചരി വാങ്ങാൻ തയാറാവാതെ മുഖം തിരിക്കുന്നതിനാൽ റേഷൻ കടകളിൽ വൻ തോതിൽ പച്ചരി കെട്ടിക്കിടക്കുന്നു. പച്ചരി മാറ്റി പുഴുക്കലരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഓള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ നിവേദനം നല്‍കി.
  2. തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകാത്ത പക്ഷം പതിനാറാം ദിവസം മുതൽ ലഭിക്കാനുള്ള വേതനത്തിന്റെ05 ശതമാനം വീതം ദിനംപ്രതി തൊഴിലാളിക്ക് നൽകാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനുശേഷം 15 ദിവസം കൂടി കഴിഞ്ഞാൽ സമാനമായ രീതിയിൽ നഷ്ടപരിഹാരത്തിൻറെ 0.05%വും ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽ ( State Employment Guarantee Fund) നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സർക്കാർ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
  3. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ  ഭാഗമായി ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും നാളികേര സർവ്വേയും ,കേരഗ്രാമം പദ്ധതിയുടെ അപേക്ഷാ ഫോറം വിതരണവും തുടങ്ങി. അപേക്ഷാ ഫോമുകളുമായി ജനപ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരും കേര സമിതി അംഗങ്ങും കർഷകരുടെ വീടുകളിൽപ്പോയി കർഷകരുടെ കൈകളിൽ നേരിട്ട് എത്തിച്ചു നൽകുന്നു. അപേക്ഷാഫോമുകൾ പൂരിപ്പിക്കുവാൻ കർഷകരെ സഹായിക്കുവാനായി കേര സമിതികളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കുകളും വാർഡ്തലത്തിൽ പ്രവർത്തനമാരംഭിച്ചു. നാളികേര കർഷകർ പൂരിപ്പിച്ച അപേക്ഷകൾ വാർഡ്തല കേര സമിതികൾവഴി നവംബർ 20 നു മുമ്പ് കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്. നാളികേര സർവ്വേയുടെയും ,അപേക്ഷാ ഫോറം വിതരണത്തിൻ്റെയും ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. PM മനാഫ് .ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നാളികേര കർഷകനായ ശ്രീ.സജിമെൻ്റസിന് കൈമാറി ഉദ്ഘാടനം ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: തൃശ്ശൂരിൽ കേന്ദ്ര പെൻഷൻ, പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പിന്റെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ് നവംബർ 14ന്​

  1. പത്തനംതിട്ടയില് സജ്ജമാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനംടൗണ് ഹാളില് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിച്ചു. ഭക്ഷ്യ പരിശോധനാ സംവിധാനങ്ങള് വിപുലമാക്കുകയാണ് സര്ക്കാര് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. ഭക്ഷ്യപരിശോധനാ സംവിധാനങ്ങള് വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല് സംവിധാനങ്ങള് ഒരുക്കുമെന്നും രജിസ്ട്രേഷന് ഇല്ലാതെ നടത്തുന്ന കടകള്ക്ക് ലൈസന്സ് എടുക്കുന്നതിനുള്ള അവസരം വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും ചടങ്ങിൽ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 140 പഞ്ചായത്തുകളില് നടത്തിവരുന്ന ഫുഡ് സേഫ് ലോക്കല് ബോഡി പദ്ധതി എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കുമെന്നും സംസ്ഥാനത്തെ ഹോട്ടലുകള്ക്ക് ഹൈജീന് റേറ്റിംഗ് നല്കുന്ന പദ്ധതിയും ഉടന് നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
  2. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായി ക്ലീൻ മൂന്നാർ ഗ്രീൻ മൂന്നാർ കാമ്പയിൻ സംഘടിപ്പിച്ചു. മൂന്നാർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയുള്ള മാലിന്യ സംസ്കരണവും ബോധവൽക്കരണവും ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിച്ചത്. യു.എൻ.ഡി.പി ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാന്റ്സ്കേപ് പദ്ധതിയുടെ ഭാഗമായിട്ടാണ് മൂന്നാർ ഗ്രാമപഞ്ചായത്തിൽ സമഗ്ര മാലിന്യ പരിപാലനം കാമ്പയിന് തുടക്കമിട്ടത്. വിവിധ സംഘടനകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ നടന്ന കാമ്പയിന് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേന, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിതകേരളം റിസോഴ്സ് പേഴ്സൺമാർ എന്നിവർ നേതൃത്വം നൽകി. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഹരിതടൂറിസം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിലെ മികച്ച കാൽവെപ്പാണ് ‘ക്ലീൻ മൂന്നാർ ഗ്രീൻ മൂന്നാർ’ കാമ്പയിൻ എന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ.സീമ അഭിപ്രായപ്പെട്ടു.
  3. തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു. ഗ്രാമ പഞ്ചായത്തിലെ ചെറുതും വലുതുമായ ആറ് നീർത്തടങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഇതോടെ പ്രദേശത്തെ തൊഴിൽ സാധ്യത വർദ്ധിക്കുന്നതിനോടൊപ്പം തന്നെ മണ്ണു ജല സംരക്ഷണവും ജൈവ സുരക്ഷയും സാധ്യമാകും. പദ്ധതിയുടെ ജനകീയ വിളംബരത്തിന്റെ ഭാഗമായി നടന്ന നീർത്തട നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, കെ.വി.ഷഹനാസ്, ജനപ്രതിനിധികളായ പി.സി. ഹാജറ, ഗോപീ നാരായണൻ, പി.പി.രാജൻ, സി.വി.രവീന്ദ്രൻ ,വൈഷ് ണവ് ,എ. ഇ വിഷ്ണു പ്രണവ് തുടങ്ങിയവർ സംസാരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ആമസോൺ ഡെലിവറി സർവീസ് പാർട്ണറായാൽ ഒരു നല്ല സംഖ്യ മാസവരുമാനമായി നേടാം

  1. പത്തു വർഷം മുമ്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാനുള്ള നടപടി കോട്ടയം ജില്ലയിൽ ആരംഭിച്ചു. ആധാർ എടുത്ത് 10 വർഷത്തിനുശേഷവും പേര്, മേൽവിലാസം എന്നിവയിൽ തിരുത്തലുകളില്ലാത്ത എല്ലാവരും ആധാർ വിവരങ്ങൾ പുതുക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. ആധാർ സേവനങ്ങളുള്ള ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങൾക്കും ഇത് സംബന്ധിച്ച് വിശദപരിശീലനം നൽകിയിട്ടുണ്ട്. 50 രൂപയാണ് പുതുക്കൽ ഫീസ്. തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് ആവശ്യം. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പറായ 1947 ലോ അല്ലെങ്കിൽ help@uidai.gov.in എന്ന ഇ-മെയിൽ ഐഡിയിലോ ബന്ധപ്പെടാം.
  2. 2022 ഒക്ടോബര് 21-ന് ഗ്ലൈഫോസേറ്റ് കളനാശിനിയുടെ ഉപയോഗത്തില് നിയന്ത്രണം ഏര്പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്ക്കാര് ഉത്തരവിറക്കിയതിനെ തുടര്ന്ന് സംസ്ഥാനത്തും ഇത് കര്ശനമായി നടപ്പിലാക്കുവാന് ജില്ലയിലെ ഇന്സെക്റ്റിസൈഡ് ഇന്സ്പെക്ടര്മാര്ക്ക് കൃഷി ഡയറക്ടര് നിര്ദ്ദേശം നല്കി. ഗ്ലൈഫോസേറ്റിന്റെ ഉപയോഗം പെസ്റ്റ് കണ്ട്രോള് ഓപ്പറേറ്റര് മുഖേന മാത്രമായും, ഇതിന്റെ വിതരണം കൃഷിവകുപ്പിന്റെ അംഗീകൃത ഡീലര്മാര് വഴി മാത്രമായും ആണ് നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്നത്. നിലവില് ഡീലര്മാരുടെ കൈവശമുളള ഗ്ലൈഫോസേറ്റ്, അനുബന്ധ കീടനാശിനികള് എന്നിവയുടെ കണക്കെടുക്കുന്നതിനും കൃഷിഡയറക്ടര് ജില്ലാ ഇന്സെക്റ്റിസൈഡ് ഇന്സ്പെക്ടര്മാര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.
  3. മുട്ടയുൽപാദനത്തിലും കോഴിയിറച്ചിയിലും സ്വയം പര്യാപ്തരാകുക എന്ന ലക്ഷ്യത്തോടെ യോഗി സർക്കാർ ആവിഷ്കരിച്ച പുതിയ പൗൾട്രി പോളിസിയുടെ ഭാഗമായി യുപിയിൽ മുട്ട ഇറക്കുമതിക്ക് വിലക്ക്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ഇനി മുട്ടയും കോഴിയിറച്ചിയും ഇറക്കുമതി ചെയ്യില്ലെന്ന് ഉത്തർപ്രദേശ്. പൗൾട്രി മേഖലയിൽ 1.25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. 700 പുതിയ പൗൾട്രി യൂണിറ്റുകൾ സംസ്ഥാനത്ത് ആരംഭിക്കും. ഇത്തരത്തിൽ ആരംഭിക്കുന്ന യൂണിറ്റുകൾക്ക് വൈദ്യുതി നിരക്കിൽ 100 ശതമാനം ഇളവ് നൽകും. ഇതിന്റെ തുക സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വഹിക്കും. അതോടോപ്പോം പൗൾട്രി ഫാമിനായി സ്ഥലം വാങ്ങുന്ന ഇടപാടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കാനും തീരുനമായി. കൂടാതെ പൗൾട്രി യൂണിറ്റ് സ്ഥാപിക്കാൻ എടുക്കുന്ന വായ്പയ്ക്കും പ്രത്യേക ഇളവുകളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: LPG Price: എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് റദ്ദാക്കി

  1. അബൂദബി: കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന രീതികൾ പ്രോത്സാഹിപ്പിക്കാനായി ഏർപ്പെടുത്തിയ യു.എ.ഇ-യു.എസ് സംയുക്ത ഫണ്ട് ഇരട്ടിയാക്കി. അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ(എയിം ഫോർ ക്ലൈമറ്റ്) എന്ന പദ്ധതിക്ക് കഴിഞ്ഞ വർഷമാണ് തുടക്കം കുറിച്ചത്. കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കാനും അതിന്റെ പ്രത്യാഘാതങ്ങൾ തടയാനും ദാരിദ്ര്യം കുറക്കാനും സഹായിക്കുന്ന പദ്ധതികളിലേക്കാണ് ഫണ്ട് വിനിയോഗിക്കുന്നത്. ഐക്യരാഷ്ട്രസഭ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിലാണ് ആദ്യഘട്ടത്തിൽ നാലു ശതകോടി ഡോളർ വകയിരുത്തിയ ഫണ്ട് എട്ടു ശതകോടി ഡോളറാക്കി വർധിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. യു.എ.ഇയുടെ കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയത്.
  2. കേരളത്തില് നവംബര് 14 വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 13, 14 തിയ്യതികളിൽ കന്യകുമാരി തീരം, കേരള തീരം, തെക്കു- കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്- മാലിദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര് വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്സ്യബന്ധനത്തിന് പോകാന് പാടില്ലെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്ക് കൈത്താങ്ങായി 'സമൃദ്ധി'​

English Summary: All Kerala Retail Ration Dealers Association has filed petition and more agri news

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds