Updated on: 4 December, 2020 11:18 PM IST

കോവിഡ് 19 സുരക്ഷയുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതതു മേഖലകളിലെയും സംസ്ഥാനങ്ങളിലെയും കര്‍ഷകരും കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രം കൈകൊണ്ട തീരുമാനങ്ങള്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംങ് തോമര്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ കൃഷി മന്ത്രിമാരെ അറിയിച്ചു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ കൃഷി മന്ത്രിമാരുമായും വീഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും അവ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അറിയിക്കുകയും ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഇപ്രകാരമാണ്


1.താങ്ങുവില പദ്ധതി (PSS) പ്രകാരം താങ്ങുവിലയ്ക്ക് പയര്‍ വര്‍ഗ്ഗങ്ങളും എണ്ണ കുരുക്കളും സംഭരിക്കാനുള്ള തീയതി അതാത് സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാവുന്നതാണ്...സംഭരണം അടുത്ത 90 ദിവസത്തേയ്ക്ക് തുടരണം.

2. വേഗം കേടാകുന്ന കാര്‍ഷിക ഉത്പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയ്ക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിന് വിപണിയില്‍ ഇടപെടേണ്ട പദ്ധതിയുടെ വിശദാംശങ്ങള്‍ കൃഷി സഹകരണ കര്‍ഷകക്ഷേമ വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. .


ഉത്പാദന ചെലവിന്റെ 50 ശതമാനം (വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 75 ശതമാനം) കേന്ദ്ര ഗവണ്‍മെന്റ് വഹിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ മാര്‍ഗ്ഗരേഖ ഇന്ന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വിശദമായ മാര്‍ഗ്ഗരേഖ ഇന്ന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

മറ്റ് തീരുമാനങ്ങൾ 


1. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ (PM-KISAN) കീഴില്‍ ഇതുവരെ 15,842 കോടി രൂപ വിതരണം ചെയ്തു. ലോക് ഡൗണ്‍ കാലഘട്ടമായ.മാര്‍ച്ച് 24 മുതല്‍ ഏകദേശം 7.92 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. .

. സംസ്ഥാന കാര്‍ഷികോത്പ്പന്ന വിപണന കമ്മിറ്റി നിയമത്തിലെ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ട് കൃഷിക്കാരില്‍ നിന്നും കര്‍ഷക കൂട്ടായ്മകളില്‍ നിന്നും അവരുടെ സഹകരണ സംഘങ്ങളില്‍ നിന്നും ഉത്പ്പന്നങ്ങള്‍ നേരിട്ടു വാങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ മൊത്ത കച്ചവടക്കാര്‍ക്കും, വലിയ വ്യാപാരികള്‍ക്കും, സംസ്‌കരണ കമ്പനികള്‍ക്കും ലഭ്യമാക്കുന്നതനുള്ള നിര്‍ദ്ദേശങ്ങള്‍ 2020 ഏപ്രില്‍ 4 ന് സംസ്ഥാന, .കേന്ദ്ര ഭരണ പ്രദേശ ഗവണ്‍മെന്റുകള്‍ക്ക് നല്‍കി.

3. അവശ്യസാധനങ്ങളുടെ വിതരണത്തിനായി റെയില്‍വെ 109 ചരക്കു വണ്ടികളാണ് ക്രമീകരിച്ചിട്ടുള്ളത്. ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഏകദേശം 59 പാതകളില്‍ .പ്രത്യേക ചരക്കുവണ്ടികളും ഓടുന്നു.

4. ചരക്കു നീക്കത്തിന്റെ മൊഡ്യൂള്‍ നേരത്തെ ഇ നാം ആപ്പില്‍ കൂട്ടി ചേര്‍ത്തിരുന്നു.

English Summary: Central government informs state ministers, about implementation new regulations on agricultural products
Published on: 11 April 2020, 01:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now