Updated on: 6 May, 2021 11:00 AM IST
Production Linked Incentive Scheme for Food Processing Industry (PLISFPI)

Production Linked Incentive Scheme for Food Processing Industry (PLISFPI) എന്നാണ് ഈ പദ്ധതിയുടെ പേര്. ഭക്ഷ്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭകരെ സഹായിക്കുന്നതിനായാണ് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 

ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് ഉത്പാദനവുമായി ബന്ധപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിയാണിത്. സ്കീം സംബന്ധിച്ച് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ഒപ്പം ഓൺലൈൻ പോർട്ടൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ആത്‌മനിർ‌ഭർ‌ ഭാരത് അഭിയാൻ‌ പ്രഖ്യാപനത്തിന്റെ ഭാഗമായുള്ളതാണ് ഈ പദ്ധതി.

2021-22 മുതൽ 2026-27 വരെയുള്ള ആറ് വർഷത്തേക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 10,900 കോടി രൂപയാണ് പദ്ധതി അടങ്കൽ. ആഗോള ഭക്ഷ്യ ഉൽ‌പാദന ചാമ്പ്യൻ‌മാരെ സൃഷ്ടിക്കുന്നതിനാണ് സർക്കാർ പദ്ധതി അനുമതി നൽകിയത്. പ്രൊപ്രൈറ്ററി ഫേം/ പാർട്ണർഷിപ്പ് ഫേം / ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (എൽഎൽപി)/ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്ക് പദ്ധതിയിൽ അപേക്ഷിക്കാം. കൂടാതെ സഹകരണ സ്ഥാപനങ്ങൾ, എസ്‌എം‌ഇകൾക്കും പദ്ധതിയിൽ അപേക്ഷിക്കാം.

അപേക്ഷകന് സ്വന്തമായോ സബ്സിഡിയറിയായോ കമ്പനി വേണം. അപേക്ഷകൻ കമ്പനിയുടെ സ്റ്റോക്കിന്റെ 50 ശതമായത്തിലധികം കൈവശം വച്ചിരിക്കണം. കമ്പനിയുമായി ബന്ധപ്പെട്ടുള്ള മറ്റ് സബ്സിഡിറി കമ്പനികൾ പദ്ധതിയിൽ രണ്ടാമത് അപേക്ഷിക്കരുത്. മാർക്കറ്റിങ് ഫെഡറേഷൻ അല്ലെങ്കിൽ സഹകരണ സംഘങ്ങളുടെ കാര്യത്തിൽ അംഗ യൂണിയനുകളുടെയോ അംഗ സഹകരണ സംഘങ്ങളുടെയോ പേരിൽ പദ്ധതിയിൽ അപേക്ഷിക്കാം.

പദ്ധതിപ്രകാരം 6 വർഷം പൂർത്തിയായാലാണ് ഇൻസെന്റീവ് കിട്ടുക. ആദ്യത്തെ 4 വർഷമാണ് വർദ്ധിച്ച വിൽപ്പന കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം. അപേക്ഷകരും അനുബന്ധ സ്ഥാപനങ്ങളും കരാർ നിർമ്മാതാക്കളും നിർമ്മിക്കുന്ന യോഗ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപ്പന ഇതിൽ ഉൾപ്പെടും. വിദേശ ബ്രാൻഡിങ്ങിനും മാർക്കറ്റിങ്ങിനുമുള്ള ചെലവിന്റെ 50 ശതമാനം ഗ്രാന്റ് വർദ്ധിപ്പിക്കും. ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപ്പനയുടെ പരമാവധി 3 ശതമാനം അല്ലെങ്കിൽ പ്രതിവർഷം കുറഞ്ഞത് 50 കോടി രൂപയാണ് വർധിപ്പിക്കുക. 

വിദേശത്ത് ബ്രാൻഡിങ്ങിനുള്ള ഏറ്റവും കുറഞ്ഞ ചെലവ് അഞ്ചുവർഷത്തേക്ക് 5 കോടി രൂപയാണ്.

English Summary: Central Government launches new scheme to help food entrepreneurs
Published on: 06 May 2021, 10:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now