1. News

ATMANIRBHAR BHARAT ROZGAR YOJANA: ജീവനക്കാർക്ക് സന്തോഷ വാർത്ത

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം വീണ്ടെടുക്കൽ ശ്രമങ്ങൾ നടത്തുന്നതിനിടെ ആത്മനിർഭർ ഭാരത് 3.0ന്റെ ഭാഗമായി ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന എന്ന ഏറ്റവും പുതിയ പദ്ധതിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന ആരംഭിച്ചിരിക്കുന്നത്.

Meera Sandeep

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം വീണ്ടെടുക്കൽ ശ്രമങ്ങൾ നടത്തുന്നതിനിടെ ആത്മനിർഭർ ഭാരത് 3.0ന്റെ ഭാഗമായി ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന എന്ന ഏറ്റവും പുതിയ പദ്ധതിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന ആരംഭിച്ചിരിക്കുന്നത്.

പഴയ പ്രധാനമന്ത്രി റോസ്ഗാര്‍ പ്രോത്സാഹന്‍ യോജനയ്ക്ക് കീഴില്‍ ഇതുവരെ 8,300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 1.52 ലക്ഷം സംരംഭങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം കിട്ടി. ഇനി ആത്മനിര്‍ഭര്‍ ഭാരത് 3.0 രൂപരേഖയ്ക്ക് കീഴില്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പേരിലായിരിക്കും പദ്ധതി അറിയപ്പെടുക. സംഘടിത മേഖലയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രത്യേക ആനൂകൂല്യങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ പദ്ധതിയിലൂടെ കേന്ദ്രം നല്‍കും.

സ്കീമിന് കീഴിലുള്ള ഗുണഭോക്താക്കൾ താഴെ പറയുന്നവരാണ്

* 15,000 രൂപയിൽ താഴെയുള്ള പ്രതിമാസ വേതനത്തിൽ ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ ജോലിയിൽ ചേരുന്ന പുതിയ ജീവനക്കാരൻ.

* മാർച്ച് 1 മുതൽ സെപ്റ്റംബർ 30 വരെ മഹാമാരി സമയത്ത് ജോലി നഷ്ടപ്പെടുകയും ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജോലി ചെയ്യുന്നവരുമായ 15,000 രൂപയിൽ താഴെയുള്ള പ്രതിമാസ വേതനം ലഭിക്കുന്ന ഇപിഎഫ് അംഗങ്ങൾ.

ആത്മനിർഭർ ഭാരത് റോസ്ഗർ യോജന 2020 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. 2020 ഒക്ടോബർ 1 മുതൽ 2021 ജൂൺ 30 വരെ ആവശ്യമായ നിരക്കിൽ പുതിയ ജീവനക്കാരെ നിയമിക്കുകയാണെങ്കിൽ, അടുത്ത രണ്ട് വർഷത്തേക്ക് സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടും.

1,000 ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങളിൽ ജീവനക്കാരുടെ സംഭാവന 12 ശതമാനവും തൊഴിലുടമയുടെ സംഭാവന 12 ശതമാനവുമായിരിക്കും. ആയിരത്തിലധികം ജീവനക്കാരുള്ള കമ്പനികളിൽ ജീവനക്കാരുടെ ഇപിഎഫ് സംഭാവനയായ 12 ശതമാനം കേന്ദ്രം നൽകും.

ആത്മനിർഭർ ഭാരത് അഭിയാന്’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനം; ഘടനാപരമായ പരിഷ്കാരങ്ങൾക്കാണ് ഇന്നത്തെ പ്രഖ്യാപനത്തിൽ ഊന്നൽ നൽകുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ

#krishijagran #kerala #atmanirbar #insurance #investment 

English Summary: Atmanirbhar Bharat Rozgar Yojana: Good news for employees

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds